പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ‘ഡാകിനി’യെത്തുന്നു; ട്രെയിലര്‍ കാണാം!

ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല് റിജി നായര് സംവിധാനം ചെയ്യുന്ന 'ഡാകിനി'യുടെ ട്രെയിലര് പുറത്തിറങ്ങി. ചിത്രം ഉടന് തീയേറ്റുകളിലെത്തുമെന്നാണ് സൂചന. പോളി വത്സന്, സേതുലക്ഷ്മി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്, ഇന്ദ്രന്സ്, ചെമ്പന് വിനോദ്, സുരാജ് വെഞ്ഞാറമൂട്, അലന്സിയര് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല് തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
 | 

പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ‘ഡാകിനി’യെത്തുന്നു; ട്രെയിലര്‍ കാണാം!

കൊച്ചി: ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഡാകിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഉടന്‍ തീയേറ്റുകളിലെത്തുമെന്നാണ് സൂചന. പോളി വത്സന്‍, സേതുലക്ഷ്മി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, ഇന്ദ്രന്‍സ്, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

ബി. രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവരാണ് ഡാകിനിയുടെ നിര്‍മ്മാതാക്കള്‍. യുണിവേഴ്‌സല്‍ സിനിമയുടെയും ഉര്‍വശി തീയേറ്റേഴ്‌സിന്റെയും ബാനറിലായിരിക്കും ചിത്രം പുറത്തിറങ്ങുക. പ്രായമായ നാല് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കുന്നതാണെന്നാണ് അണിയര്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ട്രെയിലര്‍ കാണാം.

Dakini Official Trailer | Rahul Riji Nair

പ്രേക്ഷകർക്ക് ആഘോഷമാക്കാൻ "ഡാകിനി" എത്തുന്നു. ഡാകിനിയുടെ ട്രെയിലർ കാണാം #Dakini #OfficialTrailer #DakiniMovie #RahulRijiNair #Urvasitheatres #UniversalCinema

Posted by Dakini – Movie on Saturday, September 22, 2018