മാതാപിതാക്കളാണെന്ന അവകാശവാദവുമായി ദമ്പതികള്‍; ധനുഷിന് കോടതി സമന്‍സ് അയച്ചു

മാതാപിതാക്കള് തങ്ങളാണെന്ന അവകാശവാദവുമായി ദമ്പതികള് നല്കിയ ഹര്ജിയില് തമിഴ് താരം ധനുഷിന് കോടതിയുടെ സമന്സ്. തമിഴ്നാട്ടിലെ മേലൂരിലുള്ള മനംപട്ടി ഗ്രാമത്തിലെ ദമ്പതികളാണ് ഹര്ജി നല്കിയത്. ധനുഷ് മേലൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ജനുവരി 12 ന് മുമ്പായി ഹാജരാകണമെന്നാണ് നിര്ദേശം.
 | 

മാതാപിതാക്കളാണെന്ന അവകാശവാദവുമായി ദമ്പതികള്‍; ധനുഷിന് കോടതി സമന്‍സ് അയച്ചു

മധുര: മാതാപിതാക്കള്‍ തങ്ങളാണെന്ന അവകാശവാദവുമായി ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ് താരം ധനുഷിന് കോടതിയുടെ സമന്‍സ്. തമിഴ്‌നാട്ടിലെ മേലൂരിലുള്ള മനംപട്ടി ഗ്രാമത്തിലെ ദമ്പതികളാണ് ഹര്‍ജി നല്‍കിയത്. ധനുഷ് മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജനുവരി 12 ന് മുമ്പായി ഹാജരാകണമെന്നാണ് നിര്‍ദേശം.

മനംപട്ടി ഗ്രാമത്തില്‍ താമസിക്കുന്ന 60 വയസ്സുകാരനായ ആര്‍. കതിരേശന്‍, 55 വയസ്സുകാരിയായ കെ. മീനാക്ഷി എന്നിവരാണ് 1985 നവംബര്‍ 7ന് തങ്ങള്‍ക്കുണ്ടായ മകനാണ് ധനുഷെന്നും യഥാര്‍ത്ഥ പേര് ‘കലൈസെല്‍വന്‍’ എന്നാണെന്നും പറഞ്ഞ് കോടതിയെ സമീപിച്ചത്.
മൂത്ത മകനാണ് ധനുഷ് എന്നും ധനപാക്യം എന്നു പേരുള്ള മകള്‍ കൂടി തങ്ങള്‍ക്ക് ഉണ്ടെന്നും അവര്‍ പറയുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കുന്നതിനായി ജനനസര്‍ട്ടിഫിക്കറ്റും, പഴയ കാല ഫോട്ടോകളും ഇവര്‍ ഹാജരാക്കി.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന കതിരേശന്‍ കൊടുത്ത ഹര്‍ജിയില്‍, ധനുഷ് 10-ാം ക്ലാസുവരെ മേലൂരിലുള്ള ആര്‍സി മിഡില്‍ സ്‌കൂളിലും ബോയ്‌സ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായാണ് പഠിച്ചതെന്നാണ് പറയുന്നത്. 11-ാം ക്ലാസില്‍ തിരുപ്പത്തൂരിലെ ഒരു സ്‌കൂളില്‍ ചേര്‍ത്തെങ്കിലും അഭിനയമോഹത്താല്‍ അവിടെനിന്നും ഒളിച്ചോടി ചെന്നൈയില്‍ പോയെന്നും അവിടെ നിന്നാണ് ധനുഷ് കെ. രാജ എന്ന പേര് സ്വീകരിച്ചതെന്നും പറയുന്നു.

ധനുഷിപ്പോള്‍ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണ്. ജീവനാംശമായി മാസം 65,000 രൂപ തങ്ങള്‍ക്ക് തരാന്‍ ഉത്തരവിടണമെന്നുമാണ് ഇരുടെ ആവശ്യം