‘മീടു’ ഫാഷനായി മാറുന്നു; എ.എം.എം.എ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല; മോഹന്‍ലാല്‍

അബൂദാബിയില് സംഘടിപ്പിക്കുന്ന താരനിശയില് ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്ലാല്. അമ്മയില് അംഗമല്ലാത്ത നിലയില് ദിലീപിന് പരിപാടിയില് പങ്കെടുക്കാനാവില്ലെന്ന് മോഹന്ലാല് പറഞ്ഞു. നേരത്തെ ദിലീപിനെ പരിപാടിയില് പങ്കെടുപ്പിക്കുമെന്ന തരത്തില് വാര്ത്തകള് പ്രചരിച്ചിരുന്നു പിന്നാലെയാണ് വിശദീകരണവുമായി ലാല് രംഗത്ത് വന്നത്.
 | 
‘മീടു’ ഫാഷനായി മാറുന്നു; എ.എം.എം.എ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല; മോഹന്‍ലാല്‍

ദുബായ്: അബൂദാബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ ദിലീപിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു പിന്നാലെയാണ് വിശദീകരണവുമായി ലാല്‍ രംഗത്ത് വന്നത്.

പ്രളദുരിതാശ്വാസ നിധിയിലേക്ക് പണശേഖരിക്കുന്നതിനായി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയും ഏഷ്യാനെറ്റും ചേര്‍ന്ന് അബൂദാബിയില്‍ വെച്ചാണ് താരനിശ സംഘടിപ്പിക്കുന്നത്. വലിയ രീതീയില്‍ ധനസമാഹരണം നടത്താന്‍ പരിപാടിക്ക് കഴിയുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

മീടു ക്യാംപെയിന്‍ ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അതിനെ മൂവ്‌മെന്റ് എന്ന വിളിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മീടു ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.