ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി; മുകേഷിനെതിരെ മന്ത്രിക്ക് സംവിധായകന്റെ കത്ത്

സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില് പ്രതിഷേധം ശക്തമാകുന്നു.സംഘടനയുടെ ഈ തീരുമാനത്തിന പിന്തുണ നല്കിയ മുകേഷിനെതിരെ സംവിധായകനും സംസ്ഥാന അവാര്ഡ് ജേതാവുമായ സംവിധായകന് ദീപേഷ് സാംസ്കാരികമന്ത്രിക്ക് കത്തയച്ചു.
 | 

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി; മുകേഷിനെതിരെ മന്ത്രിക്ക് സംവിധായകന്റെ കത്ത്

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.സംഘടനയുടെ ഈ തീരുമാനത്തിന പിന്തുണ നല്‍കിയ മുകേഷിനെതിരെ സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സംവിധായകന്‍ ദീപേഷ് സാംസ്‌കാരികമന്ത്രിക്ക് കത്തയച്ചു.

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് കൊല്ലത്തു വെച്ചാണ് നടക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച ‘അമ്മ’ എന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന മുകേഷാണ് സ്വാഗത സംഘം ചെയര്‍മാന്‍ എന്ന് അറിയാന്‍ കഴിഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ അതില്‍ വളരെ അധികം മാനസിക പ്രയാസം ഉണ്ടെന്ന് ദീപേഷ് വ്യക്തമാക്കുന്നു.

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്‍കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും. അതുകൊണ്ട് തന്നെ മുകേഷിനെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്നും മന്ത്രിയ്ക്ക് അയച്ച കത്തില്‍ ദീപേഷ് ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം.

പ്രിയപ്പെട്ട സാംസ്‌കാരിക മന്ത്രിക്ക്

സാര്‍’ ,

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈമാറുന്നതിനെ സംബന്ധിച്ച്

ഈ വര്‍ഷം കൊല്ലത്ത് വെച്ചാണ് അവാര്‍ഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയര്‍മാനെന്നും അറിയാന്‍ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ. മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്‍കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടത്പക്ഷ ജനാധിപത്യ മുന്നണിയും’ സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വെച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും.’ മാത്രമല്ല പൊതു സമൂഹത്തിന് മുന്‍പില്‍ തെറ്റായ സന്ദേശമായിരിക്കും എത്തുക. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ വളരെ അധികം മാനസിക പ്രയാസവും ഉണ്ട് മാത്രമല്ല, കഴിഞ്ഞവര്‍ഷം തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത് ‘ അദേഹത്തെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു

ഒപ്പ്

ദീപേഷ് .ടി
സംവിധായകന്‍