ഫാന്‍സിന്റെ തെറിവിളി സഹിക്കാനാവുന്നില്ല; ഫെയിസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുമെന്ന് സജിത മഠത്തില്‍

ഫാന്സിന്റെ തെറിവിളി സഹിക്കാനാവാത്തതിനാല് ഫെയിസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുമെന്ന് നടി സജിത മഠത്തില്. താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്ച്ച്വല് ആര്മിയുടെ തെറി താങ്ങാന് ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല് എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിത മഠത്തില് ഫെയിസ്ബുക്കില് കുറിച്ചു. ഒഫിഷ്യല് പ്രൊഫൈല് പേജും തല്ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും നടി പറയുന്നു.
 | 

ഫാന്‍സിന്റെ തെറിവിളി സഹിക്കാനാവുന്നില്ല; ഫെയിസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുമെന്ന് സജിത മഠത്തില്‍

കൊച്ചി: ഫാന്‍സിന്റെ തെറിവിളി സഹിക്കാനാവാത്തതിനാല്‍ ഫെയിസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുമെന്ന് നടി സജിത മഠത്തില്‍. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിത മഠത്തില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ഒഫിഷ്യല്‍ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും നടി പറയുന്നു.

മോഹന്‍ലാല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ സാംസ്‌ക്കാരിക മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സജിത ഒപ്പുവെച്ചതാണ് ഫാന്‍സിനെ പ്രകോപിപ്പിച്ചത്. സംവിധായകന്‍ ഡോ. ബിജുവിന്റെ ഫെയിസ്ബുക്ക് പേജിലും ഫാന്‍സ് തെറിവിളികളുമായി രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ഫെയിസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.

Posted by Sajitha Madathil on Friday, July 27, 2018