ദുരിതാശ്വാസ ഫണ്ടിലേക്ക് തമിഴ് താരങ്ങള്‍ നല്‍കിയത് 75 ലക്ഷത്തിലധികം; മലയാള സിനിമാ താരങ്ങള്‍ക്ക് പൊങ്കാല

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ലക്ഷങ്ങള് നല്കി തമിഴ് സിനിമാ രംഗം. താരസഹോദരന്മാരായ സൂര്യയും കാര്ത്തിയും നടനും മക്കള് നീതി മയ്യം നേതാവുകൂടിയായ കമല്ഹാസനും 25 ലക്ഷം രൂപ വീതം നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വിജയ് ഫാന്സ് അസോസിയേഷന് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താനുള്ള പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില് മുഴുവനായി വലിയ ക്യാംപെയ്ന് നടത്തി പണം സമാഹരിക്കാനാണ് തീരുമാനം.
 | 

ദുരിതാശ്വാസ ഫണ്ടിലേക്ക് തമിഴ് താരങ്ങള്‍ നല്‍കിയത് 75 ലക്ഷത്തിലധികം; മലയാള സിനിമാ താരങ്ങള്‍ക്ക് പൊങ്കാല

കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ലക്ഷങ്ങള്‍ നല്‍കി തമിഴ് സിനിമാ രംഗം. താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വിജയ് ഫാന്‍സ് അസോസിയേഷന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മുഴുവനായി വലിയ ക്യാംപെയ്ന്‍ നടത്തി പണം സമാഹരിക്കാനാണ് തീരുമാനം.

അതേസമയം മലയാള സിനിമാ താരങ്ങള്‍ ഇതുവരെ സഹായനിധിയിലേക്ക് പണം നല്‍കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. നാന്നൂറിലധികം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ 10 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. വളരെ കുറഞ്ഞ തുകയാണിതെന്ന് ചൂണ്ടിക്കാണിച്ച് സമൂഹ മാധ്യമങ്ങള്‍ രംഗത്ത് വന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അംഗമായിട്ടുള്ള സംഘടന വെറും 10 ലക്ഷമാണ് നല്‍കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എ.എം.എംഎയുടെ ഫെയിസ്ബുക്ക് പേജിലും ആളുകള്‍ പൊങ്കാല ആരംഭിച്ചിട്ടുണ്ട്. എ.എം.എം.എയില്‍ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലെന്നാണ് പ്രധാന വിമര്‍ശനം. കൂടാതെ താരങ്ങള്‍ പിശുക്കന്മാരാണെന്നും ചിലര്‍ പരിഹസിക്കുന്നു.