ഇളയരാജയുടെ കൂടെ ഫോട്ടെ ഇടുമ്പോള്‍ ചോദിക്കണ്ടേ? ഗോവിന്ദ് വസന്തയുടെ പ്രതികരണം ഇങ്ങനെ

ഒരു കാലഘട്ടം ചിത്രീകരിക്കാന് അക്കാലത്ത് സിനിമകളില് ഉപയോഗിച്ചിരുന്ന പാട്ടുകള് ഉപയോഗിക്കുന്ന രീതി തെറ്റായ പ്രവണതയാണെന്നായിരുന്നു ഇളയരാജയുടെ വാദം
 | 
ഇളയരാജയുടെ കൂടെ ഫോട്ടെ ഇടുമ്പോള്‍ ചോദിക്കണ്ടേ? ഗോവിന്ദ് വസന്തയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ’96’ എന്ന സേതുപതി-തൃഷ ചിത്രത്തില്‍ ‘യമുനയാറ്റിലെ’ എന്ന ഗാനം ഉപയോഗിച്ച രീതിയെ ഇളയരാജ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത്. അതേസമയം ഇളരാജയുടെ വാദത്തോട് നേരിട്ട് പ്രതികരിക്കാന്‍ ഗോവിന്ദ് തയ്യാറായില്ല. വാര്‍ത്തയോട് അനുബന്ധമായി ഉപയോഗിച്ച തന്റെ ചിത്രത്തെക്കുറിച്ചായിരുന്നു ഗോവിന്ദിന്റെ പ്രതികരണം.

ഒരു കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്ത് സിനിമകളില്‍ ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഉപയോഗിക്കുന്ന രീതി തെറ്റായ പ്രവണതയാണെന്നായിരുന്നു ഇളയരാജയുടെ വാദം. അന്നത്തെ കാലത്തെ സൂചിപ്പിക്കാന്‍ പാകത്തിലുള്ള പാട്ടുകളുണ്ടാക്കാന്‍ പുതിയ കാലത്തെ സംഗീത സംവിധായകര്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരണം രേഖപ്പെടുത്താതെ വാര്‍ത്തയില്‍ ഉപയോഗിച്ച തന്റെ ചിത്രത്തെക്കുറിച്ചായിരുന്നു ഗോവിന്ദ് അഭിപ്രായം രേഖപ്പെടുത്തിയത്.

ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘കഷ്ടപ്പെട്ട് ഡെയ്ലി ജിമ്മിനു പോയി മസിലും ഉരുട്ടിയെടുത്ത് നിക്കുമ്പോ, പഴയ ഗ്യാസ് ഊതിക്കെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോട് ചോദിച്ചാല്‍ ഞാന്‍ കൊടുക്കൂലെ ഷേര്‍ട്ട്‌ലെസ് നല്ല ക്ലീന്‍ സാധനം. ഇത് പഴേതന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.’

Kashtappett daily Gym nu poi muscleum uruttiyeduth nikkumbo, pazhaya gas oothikkettya photo. Ilayarajayude koode okke…

Posted by Govind Vasantha on Monday, May 27, 2019