‘അയാളെന്നെ നോക്കി ബലാത്സംഗം ചെയ്യുകയായിരുന്നു’; റെസ്റ്റോറന്റ് ഉടമക്കെതിരെ ബോളിവുഡ് നടി; വീഡിയോ പുറത്ത്

ഇയാളുടെ ദൃശ്യങ്ങളും ഇഷ പുറത്തുവിട്ടിട്ടിട്ടുണ്ട്.
 | 
‘അയാളെന്നെ നോക്കി ബലാത്സംഗം ചെയ്യുകയായിരുന്നു’; റെസ്റ്റോറന്റ് ഉടമക്കെതിരെ ബോളിവുഡ് നടി; വീഡിയോ പുറത്ത്

മുംബൈ: റെസ്റ്റോറന്റ് ഉടമ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബോളിവുഡ് താരം ഇഷ ഗുപ്ത രംഗത്ത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാനായി എത്തിയപ്പോഴാണ് റെസ്റ്റോറന്റ് ഉടമയായ രോഹിത് വിജി തന്നോട് മാന്യതയില്ലാതെ പെരുമാറിയതെന്ന് താരം പറയുന്നു. ഇയാളുടെ ദൃശ്യങ്ങളും ഇഷ പുറത്തുവിട്ടിട്ടിട്ടുണ്ട്.

”ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം” എന്നു പറഞ്ഞാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നെപ്പോലൊരാള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായെങ്കില്‍ ഒരു സാധാരണ പെണ്‍കുട്ടിയുടെ അവസ്ഥയെന്താകുമെന്നും താരം ചോദിക്കുന്നു.

2007 മിസ് ഇന്റര്‍നാഷണലായിരുന്ന ഇഷ ഇന്ന് ബോളിവുഡിലെ തിരക്കേറിയ മോഡലും നടിയുമാണ്. ജന്നത്ത്-2, ചക്രവ്യൂഹ്, റാസ്-3, കമാന്‍ഡോ-2 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വീഡിയോ