സിനിമ സെറ്റ് തകർന്ന് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

തായ്വാനിൽ നിർമ്മാണത്തിലിരുന്ന സിനിമാ സെറ്റ് തകർന്ന് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
 | 

സിനിമ സെറ്റ് തകർന്ന് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
തായ്‌പേയി:
തായ്‌വാനിൽ നിർമ്മാണത്തിലിരുന്ന സിനിമാ സെറ്റ് തകർന്ന് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

ഹോളിവുഡ് സംവിധായകനായ മാർട്ടിൻ സ്‌കോർസസേയുടെ സൈലൻസ് എന്ന ചിത്രത്തിന്റെ സെറ്റാണ് കഴിഞ്ഞ ദിവസം തകർന്ന് വീണത്. ഷൂട്ടിംഗിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനിടയാണ് സംഭവം.

നിയമങ്ങൾ പാലിച്ചാണോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.