ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക്

ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന് വിമാനാപകടത്തിൽ പരിക്ക്. താരംപറപ്പിച്ച വിന്റേജ് വിമാനം ലോസ് ആഞ്ചലസിലെ ഗോൾഫ് കോഴ്സിൽ തകർന്നു വീഴുകയായിരുന്നു.
 | 
ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക്

 

ലോസ് ആഞ്ചൽസ്: ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന് വിമാനാപകടത്തിൽ പരിക്ക്. താരംപറപ്പിച്ച വിന്റേജ് വിമാനം ലോസ് ആഞ്ചലസിലെ ഗോൾഫ് കോഴ്‌സിൽ തകർന്നു വീഴുകയായിരുന്നു. സാന്റാ മോണിക്ക പ്രാദേശിക വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തകർന്ന് വീണു. അപകടത്തിൽ സ്റ്റാർ വാർ താരത്തിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഹാരിസണിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലോസ് ആഞ്ചൽസ് പോലീസ് വക്താവ് നൂറിയ വനേഗാസ് പറഞ്ഞു.

ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക്പ്രാദേശിക സമയം വൈകിട്ട് 2.25 നായിരുന്നു അപകടം. വിമാനത്തിന്റെ സാങ്കേതിക പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിനിടയിൽ വിമാനം മരത്തിലിടിച്ചതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പാട്രിക് ബട്ട്‌ളർ വ്യക്തമാക്കി. വീഴ്ച്ചയുടെ ആഘാതത്തിൽ ഹാരിസണിന്റെ നടുവിന് പരിക്കേറ്റതായും സൂചനയുണ്ട്.

റയൻ എയ്‌റോനോട്ടിക്കൽ വിമാനം 1942 ൽ എം.ജി ഏവിയേഷൻ കമ്പനിയുടെ പേരിലാണ് രജിസ്റ്റർചെയ്തിരിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക് ഹോളിവുഡ് താരത്തിന് വിമാനാപകടത്തിൽ പരിക്ക്