ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു

താരദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്പിരിയാനൊരുങ്ങുന്നു. ബ്രാഡ് പിറ്റില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജോളി പെറ്റീഷന് ഫയല് ചെയ്തതായി അവരുടെ അഭിഭാഷകന് വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് രണ്ടുവര്ഷത്തിന് ശേഷമാണ് 52കാരനായ ബ്രാഡ് പിറ്റും 41കാരിയായ ആഞ്ജലീന ജോളിയും വേര്പിരിയാനൊരുങ്ങുന്നത്. എട്ട് വര്ഷക്കാലം ഒരുമിച്ച് ജീവിച്ച ശേഷം 2014ലാണ് ഇരുവരും വിവാഹം കഴിച്ചത്. എന്റര്ടൈന്മെന്റ് സൈറ്റായ ടിഎംസെഡ് ആണ് വാര്ത്ത പുറത്തുവിട്ടത്.
 | 

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു

ലണ്ടന്‍: താരദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയാനൊരുങ്ങുന്നു. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജോളി പെറ്റീഷന്‍ ഫയല്‍ ചെയ്തതായി അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷമാണ് 52കാരനായ ബ്രാഡ് പിറ്റും 41കാരിയായ ആഞ്ജലീന ജോളിയും വേര്‍പിരിയാനൊരുങ്ങുന്നത്. എട്ട് വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച ശേഷം 2014ലാണ് ഇരുവരും വിവാഹം കഴിച്ചത്. എന്റര്‍ടൈന്‍മെന്റ് സൈറ്റായ ടിഎംസെഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

വിവാഹമോചനശേഷം കുട്ടികളെ തനിക്ക് ലഭിക്കുന്നതിന് വേണ്ടി ജോളി പെറ്റീഷനില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തയില്‍ പറയുന്നു. മാഡോക്‌സ് (15), പാക്‌സ് (12), സാറ (11), ഷിലോ (10), ഇരട്ടകളായ വിവിയന്‍, ക്‌നോക്‌സ് (8) എന്നിവരാണ് ഇവരുടെ മക്കള്‍. ആംബര്‍ ഹേഡില്‍ നിന്നുള്ള വിവാഹമോചനത്തിന് പ്രശസ്ത നടന്‍ ജോണി ഡിപ്പിന്റെ അഭിഭാഷകയായിരുന്ന ലോറ വെയ്‌സറാണ് ജോളിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ ഭര്‍ത്താവ് ബില്ലി ബോബ് ത്രോണ്ടനില്‍ നിന്നുളള വിവാഹമോചനത്തിന് ജോളിയ്ക്ക് വേണ്ടി വാദിച്ചത് ഇവരായിരുന്നു.

വിവാഹമോചനത്തിനുള്ള തീരുമാനം കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് ജോളിയുടെ അഭിഭാഷകന്‍ റോബര്‍ട്ട് ഓഫര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജോളി പ്രതികരിക്കില്ലെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ആദ്യമായി കാണുന്നത്. ആ സമയത്ത് പിറ്റ് ജെന്നിഫര്‍ ആനിസ്റ്റണില്‍ നിന്ന് വിവാഹമോചനം കാത്തിരിക്കുകയായിരുന്നു. പിന്നീട് ഇരവരും പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. മക്കളെ കൈകാര്യം ചെയ്യുന്ന പിറ്റിന്റെ രീതിയില്‍ ജോളി വളരെയധികം അസ്വസ്ഥയായിരുന്നുവെന്ന് ടിഎംസെഡ് റിപ്പോര്‍ട്ടുചെയ്യുന്നു.