ആൻജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി

ഹോളിവുഡിലെ സൂപ്പർ താരജോടികളായ ആൻജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി. നീണ്ട ഒമ്പതു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇവരുടെ ആറു മക്കളും വിവാഹത്തിന് സാക്ഷികളായായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിലെ ഒരു ചാപ്പലിലായിരുന്നു താരവിവാഹം. പീപ്പിൾ മാഗസിനാണ് ഇവരുടെ വിഹാഹ വാർത്ത പുറത്തുവിട്ടത്.
 | 
ആൻജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി

ലോസ് ആഞ്ചലോസ്: ഹോളിവുഡിലെ സൂപ്പർ താരജോടികളായ ആൻജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി. നീണ്ട ഒമ്പതു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇവരുടെ ആറു മക്കളും വിവാഹത്തിന് സാക്ഷികളായായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിലെ ഒരു ചാപ്പലിലായിരുന്നു താരവിവാഹം. പീപ്പിൾ മാഗസിനാണ് ഇവരുടെ വിഹാഹ വാർത്ത പുറത്തുവിട്ടത്.

നടി ജെന്നിഫർ അനിസ്റ്റണുമായി പിരിഞ്ഞ ബ്രാഡ് പിറ്റിന്റെ രണ്ടാം വിവാഹമാണിത്. ആൻജലീന ജോളിയുടെ മൂന്നാം വിവാഹവും. ആൻജലീന ജോളിയുടെ മൂന്നാം വിവാഹവും. ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാരം നേടിയ ’12 ഇയേഴ്‌സ് എ സ്ലേവ്’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ കൂടിയാണ് നടൻ ബ്രാഡ് പിറ്റ്. ഇരുവരും ഒരുമിക്കുന്ന ചിത്രം ‘ബൈ ദ സീ’ അടുത്തവർഷം പ്രദർശനത്തിനെത്തും.