ഒബാമയുടെയും ഭാര്യയുടെയും പ്രണയം സിനിമയാകുന്നു

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും പ്രണയം സിനിമയാകുന്നു. റിച്ചാർഡ് താന്നൈ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സൗത്ത്സൈഡ് വിത്ത് യു' എന്നാണ് പേരിട്ടിരിക്കുന്നത്.
 | 

ഒബാമയുടെയും ഭാര്യയുടെയും പ്രണയം സിനിമയാകുന്നു
ലോസ് ഏഞ്ചലസ്:
അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും പ്രണയം സിനിമയാകുന്നു. റിച്ചാർഡ് താന്നൈ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സൗത്ത്‌സൈഡ് വിത്ത് യു’ എന്നാണ് പേരിട്ടിരിക്കുന്നത്. മിഷേലായി ബോളിവുഡ് താരം ടിക സംപ്റ്റർ അഭിനയിക്കും. ഒബാമയുടെ വേഷം അഭിനയിക്കാൻ പറ്റിയൊരു നടനെ തേടുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ചിക്കോഗോയാണ് പ്രധാന ലൊക്കേഷൻ. ഹോംഗൗൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ ആദ്യവാരം ആരംഭിക്കും.

1989-ൽ നിയമോപദേഷ്ടാവായി ജോലി ചെയ്യുമ്പോഴാണ് ഒബാമ മിഷേലിനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും 1992 ഒക്ടോബർ മൂന്നിനാണ് വിവാഹിതരായത്.