ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ബോയ് ഹുഡ് മികച്ച ചിത്രം

മികച്ച ചിത്രത്തിനുള്ള ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ബോയ് ഹുഡ് തെരഞ്ഞെടുക്കപ്പെട്ടു. ബോയ് ഹുഡിന്റെ സംവിധായകൻ റിച്ചാർഡ് ലിങ്ക്ലേറ്റർ മികച്ച സംവിധായകനായും ദ തിയറി ഓഫ് എവരിത്തിങ്
 | 
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ബോയ് ഹുഡ് മികച്ച ചിത്രം

ലോസ് ഏഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് ബോയ് ഹുഡ് തെരഞ്ഞെടുക്കപ്പെട്ടു. ബോയ് ഹുഡിന്റെ സംവിധായകൻ റിച്ചാർഡ് ലിങ്ക്‌ലേറ്റർ മികച്ച സംവിധായകനായും ദ തിയറി ഓഫ് എവരിത്തിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്മന്യേ മികച്ച നടനായും സ്റ്റിൽ ആലീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂലിയാനെ മൂറേ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ബേഡ്മാൻ എന്ന ചിത്രത്തിന് ലഭിച്ചു. ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2 എന്ന ചിത്രത്തിനാണ് മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം.