ഹോളിവുഡ് താരങ്ങളുടെ നഗ്നചിത്രങ്ങൾ വീണ്ടും പുറത്ത്

ഹോളിവുഡ് താരങ്ങളുടെ നഗ്നചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പുറത്ത്. റിയാലിറ്റി ഷോ താരമായ കിം കദർശിയാൻ, നടി വനേസ ഹഡ്ജെൻസ്, യു.എസ് ഫുട്ബോൾ താരം ഹോപ് സോളോ തുടങ്ങിയവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തായത്. ഫോർച്ചാൻ, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്
 | 

ലോസ് ആഞ്ചലസ്:ഹോളിവുഡ് താരങ്ങളുടെ നഗ്നചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പുറത്ത്. റിയാലിറ്റി ഷോ താരമായ കിം കദർശിയാൻ, നടി വനേസ ഹഡ്‌ജെൻസ്, യു.എസ് ഫുട്‌ബോൾ താരം ഹോപ് സോളോ തുടങ്ങിയവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തായത്. ഫോർച്ചാൻ, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. താരങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച്ച രാവിലെ മുതലാണ് താരങ്ങളുടെ ചിത്രങ്ങൾ പ്രചരിച്ച് തുടങ്ങിയത്.

നടിമാരായ ഔബ്രെ പ്ലാസ, മേരികേറ്റ് ഓസ്ലെൻ, ഹെയ്ഡൻ പെന്നടീരെ, ലീലീ സോബിസിക്കി തുടങ്ങിയവരുടെ വീഡിയോകളും പുറത്ത് വന്നതായി സെലിബ്രിറ്റി ഗോസിപ്പ് സൈറ്റായ ബുസ് ഫീഡ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് മുൻപ് സെപ്തംബർ ഒന്നിന് നടി ജെന്നിഫർ ലോറൻസ്, പോപ്പ് ഗായിക റിഹാന തുടങ്ങിയവരുടെ ചിത്രങ്ങളും ആപ്പിളിന്റെ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രചരിച്ചിരുന്നു. നടിമാരും മോഡലുകളും ഗായകരുമടക്കമുള്ള നൂറോളം സെലിബ്രിറ്റികളുടെ നഗ്‌നചിത്രങ്ങളാണ് അന്ന് വെബ്‌സൈറ്റുകളിൽ പ്രചരിച്ചത്. എന്നാൽ ഐ ക്ലൗഡ് ഹാക്ക് ചെയ്തത് തങ്ങളുടെ പ്രശ്‌നം കൊണ്ടല്ലെന്നും താരങ്ങളുടെ പാസ്‌വേർഡ് പ്രശ്‌നമായിരുന്നുവെന്നാണ് അന്ന് ആപ്പിൾ നൽകിയ വിശദീകരണം.