മയക്ക് മരുന്ന് കേസ്; ജാക്കി ചാന്റെ മകനെതിരെ കുറ്റം ചുമത്തി

മയക്ക് മരുന്ന് കേസിൽ പിടിയിലായ ജാക്കിചാന്റെ മകൻ ജയ്സി ചാന്റെ പേരിൽ പ്രോസിക്യൂട്ടർ കുറ്റം ചുമത്തി. ബീജിംഗ് ഡോംഗ്ചെംഗ് ജില്ലാ കോടതിയാണ് ജയ്സിക്കെതിരെ തിങ്കളാഴ്ച്ച കുറ്റം ചുമത്തിയത്. ജയ്സി കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
 | 

മയക്ക് മരുന്ന് കേസ്; ജാക്കി ചാന്റെ മകനെതിരെ കുറ്റം ചുമത്തി
ബീജിംഗ്:
മയക്ക് മരുന്ന് കേസിൽ പിടിയിലായ ജാക്കിചാന്റെ മകൻ ജയ്‌സി ചാന്റെ പേരിൽ പ്രോസിക്യൂട്ടർ കുറ്റം ചുമത്തി. ബീജിംഗ് ഡോംഗ്‌ചെംഗ് ജില്ലാ കോടതിയാണ് ജയ്‌സിക്കെതിരെ തിങ്കളാഴ്ച്ച കുറ്റം ചുമത്തിയത്. ജയ്‌സി കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഓഗസ്റ്റിലാണ് തായ്‌വാനീസ് സിനിമാ താരമായ കായ് കോവിനോടൊപ്പം ജയ്‌സിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 100 ഗ്രാമിലധികം കഞ്ചാവും പോലീസ് കണ്ടെടുത്തിരുന്നു.