ക്രിസ്റ്റഫർ ലീ ഓർമ്മയായി

ലോർഡ് ഓഫ് ദ റിങ്സ് താരം ക്രിസ്റ്റഫർ ലീ (93) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ ചെൽസിയ ആന്റ് വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം.
 | 
ക്രിസ്റ്റഫർ ലീ ഓർമ്മയായി

 

ലോർഡ് ഓഫ് ദ റിങ്‌സ് താരം ക്രിസ്റ്റഫർ ലീ (93) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ ചെൽസിയ ആന്റ് വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടർന്ന് മൂന്നാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ബ്രിട്ടീഷ് ബഹുമതിയായ സർ പദവി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് മരണവാർത്ത വൈകി പുറത്തു വിട്ടത്.

ഡ്രാക്കുള, ലോർഡ് ഓഫ് ദ റിങ്‌സ്, സ്റ്റാർ വാർ, ദി ഹോബിറ്റ് എന്നിവയാണ് ക്രിസ്റ്റഫർ അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ. 1947 ലാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. വെള്ളിത്തിരയിൽ ഡ്രാക്കുളയെ അനശ്വരനാക്കിയ ക്രിസ്റ്റഫർ ലീ ഒട്ടനേകം വിഖ്യാത കഥാപാത്രങ്ങൾക്കും ജീവൻ നൽകി. ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ ഫ്രാൻസിസ്‌കോ സ്‌കരമാംഗ എന്ന വില്ലൻ കഥാപാത്രവും ലോർഡ് ഓഫ് ദി റിംഗ്‌സിലെയും സ്റ്റാർ വാർസിലെയും കഥാപാത്രങ്ങളുമാണ് ലീയെന്ന നടനെ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ചത്. നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ദി ലെവൻത് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം കരാറൊപ്പിട്ടിരുന്നു. 2011 ൽ ബാഫ്ത അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.