ജയിംസ് ബോണ്ടിനായി ഡാനിയൽ ക്രേഗും അഡ്‌ലിയും ഒന്നിച്ചു പാടുന്നു

ജയിംസ് ബോണ്ട് സീരിസിലെ 24-ാമത്തെ ചിത്രമായ സ്പെക്റ്ററിന് വേണ്ടി പോപ്പ് താരം അഡ്ലിയും ബോണ്ടായി എത്തുന്ന ഡാനിയൽ ക്രേഗും ഒന്നിച്ചു പാടും. 2012ൽ പുറത്തിറങ്ങിയ സ്കൈഫോളിന് വേണ്ടി അഡ്ലി പാടിയ ഗാനം ജയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പാട്ടായിരുന്നു.
 | 

ജയിംസ് ബോണ്ടിനായി ഡാനിയൽ ക്രേഗും അഡ്‌ലിയും ഒന്നിച്ചു പാടുന്നു
ജയിംസ് ബോണ്ട് സീരിസിലെ 24-ാമത്തെ ചിത്രമായ സ്‌പെക്റ്ററിന് വേണ്ടി പോപ്പ് താരം അഡ്‌ലിയും ബോണ്ടായി എത്തുന്ന ഡാനിയൽ ക്രേഗും ഒന്നിച്ചു പാടും. 2012ൽ പുറത്തിറങ്ങിയ സ്‌കൈഫോളിന് വേണ്ടി അഡ്‌ലി പാടിയ ഗാനം ജയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പാട്ടായിരുന്നു. നേരത്തെ അമേരിക്കൻ ഗായിക ലന ഡെൽ റേ, ബ്രിട്ടീഷ് ഗായിക സാം സ്മിത്ത് തുടങ്ങിയവരെ നിർമ്മാതാക്കൾ പരിഗണിച്ചിരുന്നങ്കിലും ഒഴിവാക്കുകയായിരുന്നു.

സ്‌കൈഫോളിലെ അഡെലിയുടെ പാട്ട് വളരെ പ്രശസ്തമായിരുന്നു. ആ പ്രശസ്തി പുതിയ ചിത്രത്തിലെ പാട്ടിന് ലഭിക്കുന്നതിനുവേണ്ടിയാണ് അഡ്‌ലിയെ തന്നെ തെരഞ്ഞെടുത്തതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. 2012ൽ പുറത്തിറങ്ങിയ സ്‌കൈഫോൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

2013ലെ ഒർജിനൽ മ്യൂസിക്കിനുള്ള ഓസ്‌കാറും സ്‌കൈഫോളിലെ പാട്ടിനായിരുന്നു. 50 വർഷത്തെ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോണ്ട് ചിത്രത്തിന്റെ പാട്ടിന് ഓസ്‌കാർ ലഭിക്കുന്നത്. 2015ലായിരിക്കും 24മത്തെ ബോണ്ട് ചിത്രം പുറത്തിറങ്ങുക. ഡാനിയൽ ക്രേഗ് നായകനാവുന്ന ചിത്രം ഓസ്‌കാർ ജേതാവ് സാം മെൻഡിസാണ് സംവിധാനം ചെയ്യുന്നത്.