ഡിസ്‌നിയുടെ ഫ്രോസനെതിരെ 1500 കോടിയുടെ നഷ്ടപരിഹാര കേസ്

വാൾട്ട് ഡിസ്നിയുടെ ത്രീഡി അനിമേഷൻ ചിത്രം ഫ്രോസന്റെ കഥാതന്തു മോഷ്ടിച്ചതാണെന്ന് ആരോപണം. ഇസബെല്ല താനികുനിയെന്ന എഴുത്തുകാരിയാണ് ഫ്രോസനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2010-ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ യേർനിങ് ഓഫ് ദി ഹാർട്ടിന്റെ കോപ്പിയടിയാണ് സിനിമയെന്നാണ് ഇസബെല്ലയുടെ ആരോപണം.
 | 

ഡിസ്‌നിയുടെ ഫ്രോസനെതിരെ 1500 കോടിയുടെ നഷ്ടപരിഹാര കേസ്

വാഷിംഗ്ടൺ: വാൾട്ട് ഡിസ്‌നിയുടെ ത്രീഡി അനിമേഷൻ ചിത്രം ഫ്രോസന്റെ കഥാതന്തു മോഷ്ടിച്ചതാണെന്ന് ആരോപണം. ഇസബെല്ല താനികുനിയെന്ന എഴുത്തുകാരിയാണ് ഫ്രോസനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2010-ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ യേർനിങ് ഓഫ് ദി ഹാർട്ടിന്റെ കോപ്പിയടിയാണ് സിനിമയെന്നാണ് ഇസബെല്ലയുടെ ആരോപണം.

ഇസബെല്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്രോസനെതിരെ പകർപ്പവകാശലംഘനത്തിന് കേസ് ഫയൽ ചെയ്തു. 1500 കോടി(250 മില്യൺ ഡോളർ) രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇസബെല്ല കേസ് കൊടുത്തത്.

എന്നാൽ ഇസബെല്ലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സന്റെ ദി സ്‌നോ ക്യൂൻ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഫ്രോസൺ നിർമ്മിച്ചതെന്നുമാണ് ഡിസ്‌നിയുടെ വാദം. ഏറ്റവും നല്ല ആനിമേഷൻ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടിയ ഫ്രോസണിന്റെ സംവിധായകർ ക്രിസ്ബക്കും ജെനിഫെർ ലീയുമാണ്. തിയേറ്ററുകളിൽ നിന്ന് 100 കോടി അമേരിക്കൻ ഡോളർ നേടിയ രണ്ടാമത്തെ ചിത്രം കൂടിയാണ് ഫ്രോസൺ.