ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ച് ഡണ്‍കിര്‍ക്ക്; ഇന്ത്യയിലും ചരിത്രനേട്ടം

ക്രിസ്റ്റഫര് നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഡണ്കിര്ക്ക് കളക്ഷനില് റെക്കോര്ഡ് സൃഷ്ടിക്കുന്നു. ലോകമൊട്ടാകെ 105 ദശലക്ഷം ഡോളറാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. ആദ്യത്തെ പത്ത് ദിവസത്തെ കളക്ഷനാണ് ഇത്. ഇന്ത്യയില് റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില് 7 കോടി രൂപ ചിത്രം നേടി. വെള്ളിയാഴ്ച മാത്രം 3 കോടി രൂപയും ശനിയാഴ്ച 4 കോടി രൂപയുമാണ് ഇന്ത്യയില് നിന്ന് ഡണ്കിര്ക്ക് സ്വന്തമാക്കിയത്.
 | 

ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ച് ഡണ്‍കിര്‍ക്ക്; ഇന്ത്യയിലും ചരിത്രനേട്ടം

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഡണ്‍കിര്‍ക്ക് കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ലോകമൊട്ടാകെ 105 ദശലക്ഷം ഡോളറാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. ആദ്യത്തെ പത്ത് ദിവസത്തെ കളക്ഷനാണ് ഇത്. ഇന്ത്യയില്‍ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ 7 കോടി രൂപ ചിത്രം നേടി. വെള്ളിയാഴ്ച മാത്രം 3 കോടി രൂപയും ശനിയാഴ്ച 4 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്ന് ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയത്.

150 മില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിന്നു മാത്രം ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രവചനം. ചിത്രത്തിന്റെ നിര്‍മാണച്ചെലവും ഇത്രയും തന്നെ വരും. രണ്ടാം ലോകയുദ്ധകാലത്ത് ഫ്രഞ്ച് തീരനഗരമായ ഡണ്‍കിര്‍ക്കില്‍ നിന്ന് സഖ്യസേനയുടെ 4 ലക്ഷത്തോളം സൈനികരെ രക്ഷിച്ച ഓപ്പറേഷന്‍ ഡൈനമോ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്.

ഒട്ടേറം മികച്ച റിവ്യൂകള്‍ ലഭിച്ച ഡണ്‍കിര്‍ക്ക് ലോകമെമ്പാടുമുള്ള നോളന്‍ ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്.