പ്രമുഖ മോഡൽ ജോർജ്ജ് പ്ലീറ്റ് ഷൂട്ടിംഗിനിടയിൽ ട്രെയിൻ ഇടിച്ച് മരിച്ചു

റെയിൽ പാളത്തിൽ വച്ച് ചിത്രീകരണം നടത്തുന്നതിനിടെ പ്രമുഖ മോഡൽ ട്രെയിനിടിച്ച് മരിച്ചു. ഫിറ്റ്നസ് ട്രെയിനർ കൂടിയായ മോഡൽ ജോർജ് ഗ്രിഗറി പ്ലിറ്റ് ജൂനിയർ ആണ് ട്രെയിനിടിച്ച് മരിച്ചത്. ദക്ഷിണ കാലിഫോർണിയയിലാണ് സംഭവം. ബുർബാങ്ക് റെയിൽവേ സ്റ്റേഷനടുത്ത പാളത്തിൽ നിന്ന് ക്യാമറയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു അപകടം.
 | 

പ്രമുഖ മോഡൽ ജോർജ്ജ് പ്ലീറ്റ് ഷൂട്ടിംഗിനിടയിൽ ട്രെയിൻ ഇടിച്ച് മരിച്ചു

കാലിഫോർണിയ: റെയിൽ പാളത്തിൽ വച്ച് ചിത്രീകരണം നടത്തുന്നതിനിടെ പ്രമുഖ മോഡൽ ട്രെയിനിടിച്ച് മരിച്ചു. ഫിറ്റ്‌നസ് ട്രെയിനർ കൂടിയായ മോഡൽ ജോർജ് ഗ്രിഗറി പ്ലിറ്റ് ജൂനിയർ ആണ് ട്രെയിനിടിച്ച് മരിച്ചത്. ദക്ഷിണ കാലിഫോർണിയയിലാണ് സംഭവം. ബുർബാങ്ക് റെയിൽവേ സ്റ്റേഷനടുത്ത പാളത്തിൽ നിന്ന് ക്യാമറയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു അപകടം.

ട്രെയിൻ വരുന്ന പാളത്തിൽ തന്നെ ചിത്രീകരണം നടത്തിയതിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. ട്രെയിൻ വരുന്നതിന്റെ ശബ്ദം കേട്ടിട്ടും ജോർജ് മാറാതിരുന്നതായും റിപ്പോർട്ടുണ്ട്.

200ലേറെ മാഗസിനുകളുടെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട 37 കാരനായ ജോർജ് റിയാലിറ്റി ഷോ താരം എന്ന നിലയിലും ശ്രദ്ധേയനാണ്.