Monday , 10 August 2020
News Updates

‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7’ രണ്ടാം ട്രെയിലർ എത്തി

FAST-&-FURIOUS-WEB

പ്രേക്ഷകരെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്താൻ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7’ ന്റെ പുതിയ ട്രെയിലർ എത്തി. പോൾ വാക്കർ അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7’. ട്രെയിലറിലും പോൾ നിറഞ്ഞ് നിൽക്കുന്നുണ്ട്. 2013 നവംബർ 30ന് കാലിഫോർണിയയിലെ വലൻസിയയിൽ ഉണ്ടായ കാറപകടത്തിലാണ് പോൾ കൊല്ലപ്പെട്ടത്.

ഫ്യൂരിയസ് 7 ആദ്യം പുറത്തിറക്കിയ ട്രെയിലർ നാലുകോടിയിൽ അധികം ആളുകളാണ് യുട്യൂബിലൂടെ കണ്ടത്. കാറുകളെ അന്തരീക്ഷത്തിലൂടെ പറപ്പിക്കുന്നതുൾപ്പടെയുള്ള കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ഏഴാം പതിപ്പ് ഇറങ്ങുന്നതെന്ന സൂചനകളാണ് ട്രെയിലറിലൂടെ ലഭിക്കുന്നത്. ചിത്രം ഏപ്രിൽ 3ന് റിലീസ് ചെയ്യും.

ട്രെയിലർ കാണാം.

DONT MISS