അക്കൗണ്ട് ഹാക്ക് ചെയ്തു; ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ പുറത്ത്

നടി ജെന്നിഫർ ലോറൻസ്, പോപ്പ് ഗായിക റിഹാന തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത്. ഹാക്കിംഗിലൂടെയാണ് ചിത്രങ്ങൾ പുറത്തായതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടിമാരും മോഡലുകളും ഗായകരുമടക്കമുള്ള നൂറോളം സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളാണ് വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. താരങ്ങളുടെ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് ഫോട്ടോകൾ പകർത്തിയതെന്നാണ് പ്രാഥമിക നിഗമനം.
 | 
അക്കൗണ്ട് ഹാക്ക് ചെയ്തു; ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ പുറത്ത്

ലോസ് ആഞ്ചൽസ്: നടി ജെന്നിഫർ ലോറൻസ്, പോപ്പ് ഗായിക റിഹാന തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത്. ഹാക്കിംഗിലൂടെയാണ് ചിത്രങ്ങൾ പുറത്തായതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടിമാരും മോഡലുകളും ഗായകരുമടക്കമുള്ള നൂറോളം സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളാണ് വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നത്. താരങ്ങളുടെ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് ഫോട്ടോകൾ പകർത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ജെന്നിഫർ ലോരൻസ് ട്വിറ്ററിലൂടെ പറഞ്ഞു. സംഭവം സ്വകാര്യതയുടെ ലംഘനമാണെന്നും താരത്തിന്റെ പരാതി അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ഫോട്ടോ അപ്‌ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജെന്നിഫർ ലോറൻസിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

ജെന്നിഫർ ലോറൻസ്, കിം കദർശിയാൻ, റിഹാന്ന, ഓബ്രെ പ്ലാസ, വിനോന റെയ്ഡർ, കിർസ്റ്റൻ ഡൺസ്റ്റ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പുറത്തായത്. ഞായറാഴ്ചയാണ് സോഷ്യൽ വെബ്‌സൈറ്റുകളിൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചിത്രങ്ങൾ തന്റേതല്ലെന്നെും മോർഫ് ചെയ്യപ്പെട്ട ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും ഹോളിവുഡ് നടിയും ഗായികയുമായ വിക്ടോറിയ ജസ്റ്റിസ് അറിയിച്ചു.