ഒടുവില്‍ ജാക്കിച്ചാനും ഓസ്‌കാര്‍ കിട്ടി; പുരസ്‌കാരം 200 ചിത്രങ്ങളിലെ അഭിനയത്തിന്

ഒടുവില് ഓസ്കാര് പുരസ്കാരം ജാക്കിച്ചാനെയും തേടിയെത്തി. അമ്പതു വര്ഷത്തോളം നീണ്ട ചലച്ചിത്ര ജീവിതത്തില് 200ഓളം ചിത്രങ്ങളില് അഭിനയിച്ചതിന് ബഹുമതിയായാണ് പുരസ്കാരം. ഹോളിവുഡില് നടന്ന ചടങ്ങില് ഓണററി ഓസ്കാര് ജാക്കിച്ചാന് സമ്മാനിച്ചു. 23 വര്ഷങ്ങള്ക്കു മുമ്പ് ആക്ഷന് താരം സില്വസ്റ്റര് സ്റ്റാലോണിന്റെ വീട്ടില് വെച്ചാണ് താന് ആദ്യമായി ഒരു ഓസ്കാര് പുരസ്കാരം നേരില് കാണുന്നതെന്നും അന്ന് തോന്നിയ ആഗ്രഹമാണ് സഫലമായതെന്നും ചാന് പറഞ്ഞു.
 | 

ഒടുവില്‍ ജാക്കിച്ചാനും ഓസ്‌കാര്‍ കിട്ടി; പുരസ്‌കാരം 200 ചിത്രങ്ങളിലെ അഭിനയത്തിന്

ലോസ് ആഞ്ചലസ്: ഒടുവില്‍ ഓസ്‌കാര്‍ പുരസ്‌കാരം ജാക്കിച്ചാനെയും തേടിയെത്തി. അമ്പതു വര്‍ഷത്തോളം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചതിന് ബഹുമതിയായാണ് പുരസ്‌കാരം. ഹോളിവുഡില്‍ നടന്ന ചടങ്ങില്‍ ഓണററി ഓസ്‌കാര്‍ ജാക്കിച്ചാന് സമ്മാനിച്ചു. 23 വര്‍ഷങ്ങള്‍ക്കു മുമ്പ് ആക്ഷന്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ വീട്ടില്‍ വെച്ചാണ് താന്‍ ആദ്യമായി ഒരു ഓസ്‌കാര്‍ പുരസ്‌കാരം നേരില്‍ കാണുന്നതെന്നും അന്ന് തോന്നിയ ആഗ്രഹമാണ് സഫലമായതെന്നും ചാന്‍ പറഞ്ഞു.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് ടിവിയില്‍ കാണുമ്പോള്‍ നീയെന്നാണ് ഓസ്‌കാര്‍ നേടുകയെന്ന് പിതാവ് ഒരിക്കല്‍ ചോദിച്ചു. താന്‍ ചെയ്യുന്നത് കോമഡി, ആക്ഷന്‍ ചിത്രങ്ങളാണെന്നു പറഞ്ഞ് അതിനെ ചിരിച്ചു തള്ളുകയായിരുന്നു. 56 വര്‍ഷം നീണ്ട ചലച്ചിത്രജീവിതത്തില്‍ താന്‍ 200ലേറെ സിനിമകള്‍ ചെയ്തു. ഒട്ടേറെ എല്ലുകളും ഒടിഞ്ഞു. ഇപ്പോള്‍ അതിന്റെയൊക്കെ ഫലമായി ഓസ്‌കാര്‍ ലഭിച്ചതായും ചാന്‍ പറഞ്ഞു.

റഷ് അവര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ക്രിസ് ടക്കര്‍ ആണ് ജാക്കി ചാന് പുരസ്‌കാരം സമ്മാനിച്ചത്. ഓണററി പുരസ്‌കാരത്തിന് ജാക്കി ചാനു പുറമേ എഡിറ്റര്‍ ആന്‍ വി. കോട്ട്‌സ്, കാസ്റ്റിംഗ് ഡയറക്ടര്‍ ലിന്‍ സ്‌റ്റോള്‍മാസ്‌റ്റേഴ്‌സ്, ഡോക്യുമെന്ററി സംവിധായകന്‍ ഫ്രെഡറിക് വൈസ്മാന്‍ എന്നിവരെയും അക്കാഡമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് തെരഞ്ഞെടുത്തു.