ബോണ്ട് ചിത്രത്തിൽ ആസ്റ്റൺ മാർട്ടിൻ ഡിബി 10

സുന്ദരികളും സൂപ്പർ കാറുമില്ലാതെ ജെയിംസ് ബോണ്ട് ചിത്രം സങ്കൽപ്പിക്കുക തന്നെ പ്രയാസം. പലതരത്തിലുള്ള കഴിവുകളുടെ കാറുകൾ നാം ബോണ്ട് ചിത്രങ്ങളിലൂടെ കണ്ടു കഴിഞ്ഞു. പുതിയ ബോണ്ട് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഏറ്റവും ആകാംഷയോടെ കാത്തിരിന്നത് ബോണ്ട് കാർ ഏതെന്നറിയാനാണ്.
 | 

ബോണ്ട് ചിത്രത്തിൽ ആസ്റ്റൺ മാർട്ടിൻ ഡിബി 10
സുന്ദരികളും സൂപ്പർ കാറുമില്ലാതെ ജെയിംസ് ബോണ്ട് ചിത്രം സങ്കൽപ്പിക്കുക തന്നെ പ്രയാസം. പലതരത്തിലുള്ള കഴിവുകളുടെ കാറുകൾ നാം ബോണ്ട് ചിത്രങ്ങളിലൂടെ കണ്ടു കഴിഞ്ഞു. പുതിയ ബോണ്ട് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഏറ്റവും ആകാംഷയോടെ കാത്തിരിന്നത് ബോണ്ട് കാർ ഏതെന്നറിയാനാണ്. ആകാംഷകൾ ആവേശത്തിന് വഴിമാറിക്കൊണ്ട് നിർമ്മാതാക്കൾ പുതിയ ചിത്രത്തിലെ കാറിന്റെ വിവരങ്ങൾ പുറത്ത് വിട്ടു.

ബോണ്ടിന്റെ സന്തത സഹചാരിയായി പുതിയ ചിത്രത്തിൽ നമ്മെ രസിപ്പിക്കാനെത്തുന്നത് ആസ്റ്റിൻ മാർട്ടിൻ ഡിബി 10 ആയിരിക്കും. 1964 ൽ ഗോൾഡ്ഫിങ്കർ എന്ന ചിത്രത്തിൽ ബോണ്ടിന്റെ കാറായി എത്തിയ ആസ്റ്റിൻ മാർട്ടിൽ ബോണ്ടുമായുള്ള ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വർഷമാണ് 2014. അടുത്തവർഷം പുറത്തിറങ്ങുന്ന ചിത്രത്തിനായി ആസ്റ്റിൻ മാർട്ടിൻ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന ഡിബി 10 വളരെ അധികം പ്രത്യകതകളുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. സ്‌കൈഫാളിന് ശേഷം റിലീസ് ചെയ്യുന്ന 007 സീരീസിന്റെ 24-ാം ഭാഗമാണിത്.

ജയിംസ് ബോണ്ട് സിനികളിലെ ഏറ്റവും ക്രൂരനായ വില്ലൻ ഏണസ്റ്റ് സ്റ്റാർവോ ബ്ലോഫെൽഡിനെയാകും വാൾട്‌സ് പുനരവതരിപ്പിക്കുക. മോണിക്ക ബലൂസിയും ലീ സിയഡക്‌സുമാണ് ചിത്രത്തിലെ ബോണ്ട് ഗേൾസ്. സ്‌കൈഫാൾ ഒരുക്കിയ ഓസ്‌കർ ജേതാവായ സാം മെൻഡസ് തന്നെയാണ് 24-ാം ബോണ്ട് ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ആൻഡ്രൂ സ്‌കോട്ട്, ബാറ്റിസ്റ്റ്, റാൾഫ് ഫിൻസ്, നയോമി ഹാരിസ്, ബെൻ വിഷോ എന്നിവരാണ് പ്രധാനതാരങ്ങൾ. ബാർബറ ബ്രൊക്കോളി, മൈക്കൽ ജി വിൽസൺ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം അടുത്ത നവംബർ ആറിന് തിയറ്ററുകളിലെത്തും.