ഹോളിവുഡ് നടൻ ജോണി ഡെപ്പിന് പരിക്ക്

പൈറേറ്റ്സ് ഓഫ് ദി കരീബിയൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ജോണി ഡെപ്പിന് പരിക്ക്. ആസ്ട്രേലിയയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് ഡെപ്പിന്റെ വലത് കൈയ്ക്ക് പരിക്കേറ്റത്.
 | 

ഹോളിവുഡ് നടൻ ജോണി ഡെപ്പിന് പരിക്ക്

മെൽബൺ: പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ജോണി ഡെപ്പിന് പരിക്ക്. ആസ്‌ട്രേലിയയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് ഡെപ്പിന്റെ വലത് കൈയ്ക്ക് പരിക്കേറ്റത്. പെറേറ്റ് ഓഫ് ദ കരീബിയൻ പരമ്പരയിലെ തന്നെ അഞ്ചാമത്തെ ചിത്രമായ ‘ഡെഡ് മെൻ ടെൽ നോ ടെയ്ൽസ്’് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല.

ഹോളിവുഡ് നടൻ ജോണി ഡെപ്പിന് പരിക്ക്

 

ശസ്ത്രക്രിയയ്ക്കായി ഡെപ്പ് യുഎസിലേക്ക് മടങ്ങി. ഡെപ്പിന്റെ പരിക്ക് മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിട്ടില്ല. 2015 ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.