ആകാംഷയുടെ മുൾമുനയിൽ ജുറാസിക് വേൾഡ്; ട്രെയ്‌ലർ കാണാം

ജുറാസിക് പാർക്കിന്റെ നാലാം ഭാഗമായ ജുറാസിക് വേൾഡിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കോളിൻ ട്രിവേറോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്സൽ പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത ജൂൺ 12-ന് ജുറാസിക് വേൾഡ് റിലീസ് ചെയ്യും.
 | 

ആകാംഷയുടെ മുൾമുനയിൽ ജുറാസിക് വേൾഡ്; ട്രെയ്‌ലർ കാണാം
ജുറാസിക് പാർക്കിന്റെ നാലാം ഭാഗമായ ജുറാസിക് വേൾഡിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കോളിൻ ട്രിവേറോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്‌സൽ പിക്‌ച്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത ജൂൺ 12-ന് ജുറാസിക് വേൾഡ് റിലീസ് ചെയ്യും.

മൈക്കൽ ക്രൈറ്റണിന്റെ ജുറാസിക് പാർക്ക് എന്ന നോവലിനെ അടിസ്ഥാനമാക്കി സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ചിത്രമാണ് ജുറാസിക് പാർക്ക്. 1993ലാണ് ആദ്യഭാഗം പുറത്തിറങ്ങിയത്. ഭൂമിയിൽ നിന്നും മൺമറഞ്ഞു പോയ ദിനോസറുകൾ വീണ്ടും ഭൂമിയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭ്രമ ജനകമായ മുഹൂർത്തങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ദി ലോസ്റ്റ് വേൾഡ്: ജുറാസിക് പാർക്ക് (1997), ജുറാസിക് പാർക്ക് 3 എന്നിവയാണ് ഈ സിരീസിൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.