സ്റ്റാർ വാർ താരം റിഹേഴ്‌സലിനിടെ അന്തരിച്ചു

സ്റ്റാർ വാർ താരം കാൻ ബോൺഫിൽസ് (43) അന്തരിച്ചു. ലണ്ടനിലെ റാഗ് ഫാക്ടറിയിൽ ഈ ആഴ്ച അരങ്ങേറാനിരുന്ന നാടകം ഇൻഫർണോയുടെ റിഹേഴ്സലിനിടെ കാൻ ബോധംകെട്ട് വീഴുകയായിരുന്നവെന്ന് കമ്പനി വക്താവ് ക്രിസ് ഹിസ്ലോപ് പറഞ്ഞു.
 | 
സ്റ്റാർ വാർ താരം റിഹേഴ്‌സലിനിടെ അന്തരിച്ചു

 

ന്യൂയോർക്ക്: സ്റ്റാർ വാർ താരം കാൻ ബോൺഫിൽസ് (43) അന്തരിച്ചു. ലണ്ടനിലെ റാഗ് ഫാക്ടറിയിൽ ഈ ആഴ്ച അരങ്ങേറാനിരുന്ന നാടകം ഇൻഫർണോയുടെ റിഹേഴ്‌സലിനിടെ കാൻ ബോധംകെട്ട് വീഴുകയായിരുന്നവെന്ന് കമ്പനി വക്താവ് ക്രിസ് ഹിസ്‌ലോപ് പറഞ്ഞു.

പ്രാഥമിക ശുശ്രൂഷ നൽകാനുള്ള ഡയറക്ടർ റോക്കി റോഡ്രിഗസിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ആരും മോചിതരായിട്ടില്ലെന്നും ക്രിസ് ഹിസ്‌ലോപ് അറിയിച്ചു.

1999 ൽ ഇറങ്ങിയ ‘സ്റ്റാർ വാർ: എപ്പിസോഡ് 1 ദി ഫാന്റം മെനസ്’, ജെയിംസ് ബോണ്ട് ചിത്രം ‘സ്‌കൈഫാൾ’, ‘ ബാറ്റ്മാൻ ബിഗിൻസ്’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.