കിം കര്‍ദാഷിയാനെ പാരീസില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു

അമേരിക്കന് റിയാലിറ്റി ടെലിവിഷന് താരം കിം കര്ദാഷിയാനെ പാരീസില് കൊള്ളയടിച്ചു. പോലീസ് വേഷത്തിലെത്തിയ കൊള്ളസംഘം താരത്തെ ഹോട്ടലില് വെച്ചാണ് കൊള്ളയടിച്ചത്. ഇവരില് നിന്ന് സ്വര്ണാഭരണങ്ങളും പണവും കവര്ന്നതായി റിപ്പോര്ട്ടുകള് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
 | 

കിം കര്‍ദാഷിയാനെ പാരീസില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു

പാരീസ്: അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ താരം കിം കര്‍ദാഷിയാനെ പാരീസില്‍ കൊള്ളയടിച്ചു. പോലീസ് വേഷത്തിലെത്തിയ കൊള്ളസംഘം താരത്തെ ഹോട്ടലില്‍ വെച്ചാണ് കൊള്ളയടിച്ചത്. ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

ലക്ഷക്കണക്കിന് യൂറോയും സ്വര്‍ണാഭരണങ്ങളും താരത്തിന് നഷ്ടമായതായും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും പോലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെ താരത്തിന് പരുക്കേറ്റില്ലെന്നും എന്നാല്‍ സംഘം ഇവരുടെ ശരീരം ശക്തമായി ഉലച്ചതായും വക്താവ് അറിയിച്ചു. പോലീസ് വേഷത്തിലെത്തിയ രണ്ട് തോക്കുധാരികള്‍ കിമ്മിന്റെ റൂമില്‍ പ്രവേശിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയായിരുന്നുവെന്ന് വക്താവ് പറഞ്ഞു.

സംഭവമറിഞ്ഞ കിമ്മിന്റെ ഭര്‍ത്താവ് കാന്യേ വെസ്റ്റ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന പരിപാടി റദ്ദാക്കിയിട്ടുണ്ട്. കുടുംബത്തില്‍ ഒരു അത്യാവശ്യമുണ്ടായെന്നു പറഞ്ഞാണ് കാന്യേ പരിപാടി നിര്‍ത്തി മടങ്ങിയത്. ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനാണു കിം കര്‍ദഷിയാന്‍ പാരിസില്‍ എത്തിയത്. ഇന്നലെ വൈകിട്ട് ഗിവെഞ്ചി ഷോയിലും പങ്കെടുത്തിരുന്നു. മുന്‍പും കിമ്മിന് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഖ്യാത ഉക്രൈയിന്‍ പൂവാലന്‍ വിറ്റാലി സെഡ്യൂക്ക് കിമ്മിനെ ചുംബിക്കാന്‍ ശ്രമിച്ചത് ഈ ആഴ്ച ആദ്യമായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയത്ത് തന്നെ ഇടപെട്ടിരുന്നു.