കുങ് ഫു പാണ്ട-3 റിലീസ് മാറ്റി

കാർട്ടൂൺ സിനിമാ പ്രേമികളുടെ പ്രിയ ചിത്രമായ കുങ് ഫു പാണ്ട സീരീസിലെ അടുത്ത ചിത്രത്തിന്റെ റിലീസിംഗ് 2016ലേക്ക് മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. 2015 ഡിസംബറിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 2016 മാർച്ച് 18 ആണ് പുതിയ റിലീസിംഗ് തിയതി.
 | 

നേരത്തേ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ മറ്റൊരു ഹോളിവുഡ് ബിഗ് ബജറ്റ് ചിത്രം പുറത്തു വരുന്നതിനാലാണ് കുങ് ഫു പാണ്ഡയുടെ റിലീസിംഗ് മാറ്റിയത്. സ്റ്റാർ വാർസ്; ദ ഫോഴ്‌സ് അവേകൻസ് എന്ന ചിത്രത്തിന്റെ റിലീസിംഗ് പാണ്ടയുടെ കളക്ഷനെ ബാധിക്കുമോയെന്ന് നിർമ്മാതാക്കളായ ട്വൊന്റിയത് സെഞ്ചുറി ഫോക്‌സ് ഭയന്നതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.

ആദ്യ രണ്ട് ചിത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള കുട്ടികളുടേയും അനിമേഷൻ സിനിമാ പ്രേമികളുടേയും മനം കവർന്ന കഥാപാത്രമാണ് കുങ് ഫു പാണ്ട. മടിയനായ ഭീമൻ പാണ്ടയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കുങ് ഫു പഠിച്ച് ശത്രുക്കളെ തുരത്തുന്ന പാണ്ട നാട്ടുകാർക്ക് പ്രിയപ്പെട്ടവനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആഞ്ചലീന ജൂലി, ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, സേത്ത് റോഗൻ, ഡേവിഡ് ക്രോസ് എന്നീ വിഖ്യാത നടീനടൻമാരുടെ ശരീര ചലനങ്ങളും ശബ്ദവും ഉപയോഗപ്പെടുത്തിയാണ് അനിമേൻ ചിത്രം പൂർത്തിയാക്കുന്നത്.