ഹോളിവുഡ് നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചെറുമകള്‍ കൊല്ലപ്പെട്ടു; കാമുകന്‍ അറസ്റ്റില്‍

മോര്ഗന് ഫ്രീമാന്റെ ചെറുമകള് എഡെന ഹൈന്സ് കൊല്ലപ്പെട്ടു. കാമുകന് ലാമര് ഡാവെന്പോര്ട്ടിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വാഷിംഗ്ടണിലെ വീടിന് സമീപം വച്ച് യുവതിയെ കുത്തിക്കൊന്ന് റോഡിലേക്ക് വലിച്ചെറിയുകായിരുന്നുവെന്ന് ഇരുവരുടെയും സുഹൃത്തും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ ബ്രെയ്ഡന് ടെറഫാ പറയുന്നു. പിശാചേ ദൂരെപ്പോകൂ എന്നാക്രോശിച്ചാണ് ഇയാള് മൃതദേഹം വലിച്ചെറിഞ്ഞത്. പൊലീസ് വരുന്നത് വരെ ഇയാള് മൃതദേഹത്തെ ഉപദ്രവിച്ച് കൊണ്ടിരുന്നതായും പറയപ്പെടുന്നു.
 | 

ഹോളിവുഡ് നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചെറുമകള്‍ കൊല്ലപ്പെട്ടു; കാമുകന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: മോര്‍ഗന്‍ ഫ്രീമാന്റെ ചെറുമകള്‍ എഡെന ഹൈന്‍സ് കൊല്ലപ്പെട്ടു. കാമുകന്‍ ലാമര്‍ ഡാവെന്‍പോര്‍ട്ടിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വാഷിംഗ്ടണിലെ വീടിന് സമീപം വച്ച് യുവതിയെ കുത്തിക്കൊന്ന് റോഡിലേക്ക് വലിച്ചെറിയുകായിരുന്നുവെന്ന് ഇരുവരുടെയും സുഹൃത്തും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ ബ്രെയ്ഡന്‍ ടെറഫാ പറയുന്നു. പിശാചേ ദൂരെപ്പോകൂ എന്നാക്രോശിച്ചാണ് ഇയാള്‍ മൃതദേഹം വലിച്ചെറിഞ്ഞത്. പൊലീസ് വരുന്നത് വരെ ഇയാള്‍ മൃതദേഹത്തെ ഉപദ്രവിച്ച് കൊണ്ടിരുന്നതായും പറയപ്പെടുന്നു.

ഡാവെന്‍പോര്‍ട്ടും നടനാണ്. ഇയാള്‍ നേരത്തെ മയക്കുമരുന്നിനടിമയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കൊളംബിയയിലെ പ്രെസ്ബിറ്റേറിയന്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ ഡാവെന്‍പോര്‍ട്ടിനും ഹെന്‍സിനുമൊപ്പം ഒരു അത്താഴ വിരുന്നില്‍ പങ്കെടുത്ത മറ്റൊരു സുഹൃത്ത് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

മോര്‍ഗന്‍ ഫ്രീമാന്റെ ആദ്യഭാര്യയായിരുന്ന ജാനറ്റ് അഡെയര്‍ ബ്രാഡ്ഷാ ആണ് എഡേനയുടെ മുത്തശ്ശി.