റാംബോ സീരീസിലെ അഞ്ചാം ഭാഗം ദി ലാസ്റ്റ് ബ്ലഡ്

റാംബോ സീരീസിലെ അഞ്ചാം ഭാഗം 'ദി ലാസ്റ്റ് ബ്ലഡ്' ആയിരിക്കുമെന്ന് സിൽവെസ്റ്റർ സ്റ്റാലോൺ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്കാർപ, റോക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം റാംബോയുടെ പ്രവർത്തനത്തിലേക്ക് കടക്കുമെന്നും സ്റ്റാലോൺ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 | 
റാംബോ സീരീസിലെ അഞ്ചാം ഭാഗം ദി ലാസ്റ്റ് ബ്ലഡ്

 

ലോസ് ഏഞ്ചൽസ്: റാംബോ സീരീസിലെ അഞ്ചാം ഭാഗം ‘ദി ലാസ്റ്റ് ബ്ലഡ്’ ആയിരിക്കുമെന്ന് സിൽവെസ്റ്റർ സ്റ്റാലോൺ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്‌കാർപ, റോക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം റാംബോയുടെ പ്രവർത്തനത്തിലേക്ക് കടക്കുമെന്നും സ്റ്റാലോൺ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നതും സ്റ്റാലോൺ തന്നെയാണ്. റാംബോ സീരീസിലെ അഞ്ചാം ഭാഗം എടുക്കാൻ ഉദ്ദേശിക്കുന്നതായി സ്റ്റാലോൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഥാപാത്രത്തിന് വേണ്ടി തന്റെ രൂപത്തിൽ മാറ്റം വരുത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെയാണ് സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോൺ പ്രശസ്തനാകുന്നത്. 1982ലാണ് റാംബോയുടെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ഫസ്റ്റ് ബ്ലഡ് എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതിന് ശേഷം റാംബോ ഫസ്റ്റ് ബ്ലഡ് 2, റാംബോ 3, റാംബോ എന്ന പേരുകളിലും ചിത്രം പുറത്തിറങ്ങി. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശം പശ്ചാത്തലമാക്കി നിർമിച്ച റാംബോ സിനിമകൾ ലോക സിനിമയിൽ വൻ ആക്ഷൻ തരംഗമാണ് സൃഷ്ടിച്ചിരുന്നത്

എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റാലോണിന്റെ എറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.