റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനും ഓസ്കർ ജേതാവുമായ റിച്ചാർഡ് ആറ്റൻബറോ(90) അന്തരിച്ചു. മഹാത്മ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയെടുത്ത ഗാന്ധി എന്ന സിനിമയുടെ സംവിധായകനാണ് ആറ്റൻബറോ. ചിത്രത്തിന് രണ്ട് ഓസ്കാർ അവാർഡുകൾ ലഭിച്ചിരുന്നു. വാർധക്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന ആറ്റൻബറോ വീൽചെയറിലാണ് അവസാനകാലം കഴിച്ചുകൂട്ടിയിരുന്നത്.
 | 
റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനും ഓസ്‌കർ ജേതാവുമായ റിച്ചാർഡ് ആറ്റൻബറോ(90) അന്തരിച്ചു. മഹാത്മ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയെടുത്ത ഗാന്ധി എന്ന സിനിമയുടെ സംവിധായകനാണ് ആറ്റൻബറോ. ചിത്രത്തിന് രണ്ട് ഓസ്‌കാർ അവാർഡുകൾ ലഭിച്ചിരുന്നു. വാർധക്യത്തിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന ആറ്റൻബറോ വീൽചെയറിലാണ് അവസാനകാലം കഴിച്ചുകൂട്ടിയിരുന്നത്.

ബ്രിട്ടൻ ജന്മം നൽകിയ എക്കാലത്തെയും മഹാന്മാരായ നടന്മാരിലൊരാളായ ആറ്റൻബറോ ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ബ്രൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടൺ പ്ലേസ്, മിറാക്കിൾ ഓൺ 34ത് സ്ട്രീറ്റ്, ജൂറാസിക്പാർക്ക് അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാല് ബാഫ്റ്റ് അവാർഡുകളും നാല് ഗോൾഡൺ ഗ്ലോബ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡിക്കി എന്ന് അറിയപ്പെട്ടിരുന്ന ആറ്റൻബറോ ആദ്യം സംവിധാനം ചെയ്ത സിനിമയായ ‘ഓ! വാട്ട് എ ലൗലി വാർ’ 1969ലാണ് പുറത്തിറങ്ങുന്നത്. ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഒരു സംഗീത ആക്ഷേപഹാസ്യ ചിത്രമായിരുന്നു ഇത്. ആറ്റൻബറോ 11 ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. 1923 ഓഗസ്ത് 29ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലാണ് ആറ്റൻബറോയുടെ ജനിച്ചത്.