20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ

ഒരു ഗൗൺ അണിയിച്ചൊരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും. സാങ്കേതികത കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രം സിൻഡ്രല്ലയ്ക്കുവേണ്ടിയാണ് പ്രശസ്തരായ ഡിസെനർമാർ ഒത്തു ചേർന്നത്. സിൻഡ്രല്ല കഥയിലെ ഏറ്റവും ശ്രദ്ധേയമായ രംഗത്തിന് വേണ്ടിയാണ് നീല നിറത്തിലുള്ള ആ ഗൗൺ അണിയിച്ചൊരുക്കിയത്.
 | 

20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ

ലണ്ടൻ: ഒരു ഗൗൺ അണിയിച്ചൊരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും. സാങ്കേതികത കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രം സിൻഡ്രല്ലയ്ക്കുവേണ്ടിയാണ് പ്രശസ്തരായ ഡിസെനർമാർ ഒത്തു ചേർന്നത്. സിൻഡ്രല്ല കഥയിലെ ഏറ്റവും ശ്രദ്ധേയമായ രംഗത്തിന് വേണ്ടിയാണ് നീല നിറത്തിലുള്ള ആ ഗൗൺ അണിയിച്ചൊരുക്കിയത്.

ഹോളിവുഡ് കോസ്റ്റിയൂം ഡിസൈനർ ജെയ്ൻ ലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൗൺ ഒരുക്കിയത്. ഗൗണിന്റെ ആദ്യ ലെയറായി പ്രത്യേക തരത്തിലുള്ള സിൽക്ക് ക്രെപെലിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഗൗണിന് 8 തട്ടുകളാണുള്ളത്. ആദ്യ നില ഒഴികെ ബാക്കിയെല്ലാ ഫ്‌ളോറുകളിലും യുമിസ്സിമ എന്ന സിന്തറ്റിക് മെറ്റീരിയലാണ് ഉപയോഗിച്ചത്. ഇതിന് മീറ്ററിന് 15,000 രൂപ വരെ വില വരും.10,000 സ്‌വറോവ്‌സ്‌കി ക്രിസ്റ്റൽസ് വസ്ത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 5 കിലോയാണ് വസ്ത്രത്തിന്റെ ആകെ ഭാരം. ഡിൻഡ്രല്ലയായി അഭിനയിച്ച ലില്ലി ജെയിംസന്റെ ശരീര ഘടനയും പരിഗണിച്ചാണ് ഗൗൺ ഡിസൈൻ ചെയ്തതെന്ന് ജെയ്ൻ ലോ പറയുന്നു.

കുട്ടികളെയും മുതിർന്നവരെയും ഒന്നുപോലെ ആകർഷിച്ച ‘സിൻഡ്രല്ല’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.. വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ ആണ് ഫാന്റസിയും പ്രണയവും ഒന്നിച്ച ചിത്രം നിർമ്മിച്ചത്. മാർച്ചിൽ ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിൽ ഏറ്റവും അധികം പ്രശംസ നേടിയത് സിൻഡ്രല്ലയുടെ ഗൗണായിരുന്നുവെന്ന് സംവിധായകൻ കെന്നത്ത് ബ്രനാഗ് പറയുന്നു.
ചിത്രങ്ങൾ കാണാം.

20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ 20 ഡിസൈനർമാരും 4,000 മണിക്കൂറും വേണ്ടി വന്നു ആ ഗൗൺ ഒരുക്കാൻ