‘ടേക്കൺ 3’ ട്രെയ്‌ലർ പുറത്തിറങ്ങി

ആരാധകരുടെ ഇഷ്ട ചിത്രം ടേക്കൺ പരമ്പരയിലേയ്ക്ക് ഒരു ചിത്രം കൂടി, 'ടേക്കൺ 3'. ലയാം നീസൻ നായകനാകുന്ന ടേക്കൺ സീരീസിലെ മൂന്നാം ഭാഗമാണിത്.
 | 
‘ടേക്കൺ 3’ ട്രെയ്‌ലർ പുറത്തിറങ്ങി

ആരാധകരുടെ ഇഷ്ട ചിത്രം ടേക്കൺ പരമ്പരയിലേയ്ക്ക് ഒരു ചിത്രം കൂടി, ‘ടേക്കൺ 3’. ലയാം നീസൻ നായകനാകുന്ന ടേക്കൺ സീരീസിലെ മൂന്നാം ഭാഗമാണിത്. മാഗി ഗ്രേസ്, ഫോറസ്റ്റ് വിറ്റേക്കർ, ജോണി വെസ്റ്റൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങിയ ട്രെയ്‌ലർ യൂട്യൂബിൽ ഇതുവരെ കണ്ടത് 22 ലക്ഷം പേരാണ്.

ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ഒലിവർ മെഗാടൺ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ലക് ബേസൺ, റോബർട്ട് മാർക്ക് എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. യൂറോപ്പകോർപ്പിന്റെ ബാനറിൽ ലക് ബേസൺ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും.

2008-ൽ ആണ് ടേക്കണിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ആക്ഷനും സസ്‌പെൻസും കോർത്തിണക്കിയ ചിത്രം വൻവിജയമായിരുന്നു. പിന്നീട് 2012-ൽ പുറത്തിറങ്ങിയ ടേക്കൺ 2 എന്ന ചിത്രവും ബോക്‌സ് ഓഫീസ് വിജയം ആവർത്തിച്ചു. ലയാം നീസന്റെ കിടിലൻ പ്രകടനം തന്നെയാണ് ടേക്കൺ പരമ്പരകളുടെ മുഖ്യ ആകർഷണം. ‘ടേക്കൺ 3’ 2015 ജനുവരിയിൽ തിയേറ്ററുകളിലെത്തും.