പേടിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിം. ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേർ

പ്രേത സിനിമകൾ എന്നാൽ സമയമെടുത്ത് ആളുകളെ പേടിപ്പിക്കുന്നതാവും എന്നാണ് സങ്കൽപം. എന്നാൽ വെറും ഒരു മിനിറ്റ് കൊണ്ട് പേടിയുടെ അനുഭവം നൽകുന്നതാണ് ഇഗ്നേഷിയോ എഫ് റോഡാ സംവിധാനം ചെയ്ത 'ടക്ക് മീ ഇൻ' എന്ന ഹ്രസ്വ ചിത്രം. ഒരു യുവാവും മകനും മാത്രമാണ് ഇതിലെ കഥാപാത്രങ്ങൾ. ദൈർഘ്യമാകട്ടെ ഒരു മിനിട്ടും.
 | 

പേടിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിം. ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേർ

പ്രേത സിനിമകൾ എന്നാൽ സമയമെടുത്ത് ആളുകളെ പേടിപ്പിക്കുന്നതാവും എന്നാണ് സങ്കൽപം. എന്നാൽ വെറും ഒരു മിനിറ്റ് കൊണ്ട് പേടിയുടെ അനുഭവം നൽകുന്നതാണ് ഇഗ്‌നേഷിയോ എഫ് റോഡാ സംവിധാനം ചെയ്ത ‘ടക്ക് മീ ഇൻ’ എന്ന ഹ്രസ്വ ചിത്രം. ഒരു യുവാവും മകനും മാത്രമാണ് ഇതിലെ കഥാപാത്രങ്ങൾ. ദൈർഘ്യമാകട്ടെ ഒരു മിനിട്ടും.

മകനെ ഉറക്കാൻ എത്തുന്ന പിതാവിനോട് അവൻ ഇങ്ങനെ പറയുന്നു, ‘ഡാഡി, കട്ടിലിനടിയിൽ പ്രേതം വല്ലതുമുണ്ടോ എന്ന് നോക്കണേ!’. അയാൾ അവനെ ഉറക്കാൻ കിടത്തിയ ശേഷം വെറുതെ താഴേക്ക് നോക്കുന്നു. അവിടെ അയാൾ തന്റെ മകനെ തന്നെ കാണുന്നു: അവൻ പറയുന്നു: ഡാഡി,ആരോ എന്റെ കട്ടിലിലുണ്ട്!’അമ്പരപ്പോടെ അയാൾ കട്ടിലിൽ നോക്കുന്നു. അവിടെയതാ മകൻ’

യുട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം ഒരു കോടി പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. സോഷ്യൽ മാധ്യമങ്ങളിൽ വൈറലായ ചിത്രം ചതാഴെ കാണാം.