ആസിഫലി നായകനായെത്തുന്ന ഇബ്‌ലീസിലെ ആദ്യ ഗാനമെത്തി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇബ്ലീസിലെ ആദ്യ ഗാനം പുറത്ത്. ബൂം ബൂം ബൂം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഡോണ് വിന്സന്റ് സംഗീത സംവിധാനം നിര്വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. ബിടെക്കിന് ശേഷം ആസിഫലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഇബ്ലീസ്.
 | 

ആസിഫലി നായകനായെത്തുന്ന ഇബ്‌ലീസിലെ ആദ്യ ഗാനമെത്തി

കൊച്ചി: ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇബ്‌ലീസിലെ ആദ്യ ഗാനം പുറത്ത്. ബൂം ബൂം ബൂം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഡോണ്‍ വിന്‍സന്റ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. ബിടെക്കിന് ശേഷം ആസിഫലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഇബ്‌ലീസ്.

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീ ലക്ഷ്മി ആര്‍., ശങ്കര്‍രാജ് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റ്യനാണ് നായിക. ആസിഫലിയെ കൂടാതെ ശ്രീനാഥ് ഭാസി, ലാല്‍, സിദ്ധിഖ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.