അവാര്‍ഡ് ദാന ചടങ്ങ് വിവാദം; സി.എസ്. വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമി നിന്നും രാജിവെച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില് ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില് പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില് നിന്നും ജനറല് കൗണ്സിലില് നിന്നും പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരന് രാജിവെച്ചു. അവാര്ഡ് ദാന ചടങ്ങിന് മോഹന് ലാലിനെ മുഖ്യാതിഥിയായി കൊണ്ടുവരുമെന്ന് നേരത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് വ്യക്തമാക്കിയിരുന്നു.
 | 

അവാര്‍ഡ് ദാന ചടങ്ങ് വിവാദം; സി.എസ്. വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമി നിന്നും രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരന്‍ രാജിവെച്ചു. അവാര്‍ഡ് ദാന ചടങ്ങിന് മോഹന്‍ ലാലിനെ മുഖ്യാതിഥിയായി കൊണ്ടുവരുമെന്ന് നേരത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയിരുന്നു.

ഒരു ചലച്ചിത്ര താരത്തെയും അവാര്‍ഡ് ദാനച്ചടങ്ങിന് മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകനും ജൂറിയംഗവുമായ ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ സിനിമ, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് ഒപ്പിട്ടത്. പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരന്‍ രാജിവെക്കുന്നതോടെ പ്രതിഷേധത്തിന് ശക്തിയാര്‍ജിക്കുകയാണ്.

ചടങ്ങിന് മുഖ്യാതിഥിയായി ഒരു സിനിമാ താരം തന്നെ എത്തുന്നത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധത്തിന് തുടക്കമിട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് തയ്യാറായില്ല. നേരത്തെ മോഹന്‍ലാലിനെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഡോ. ബിജുവിനെതിരെയും നടി സജിത മഠത്തിലിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ഒഫിഷ്യല്‍ ഫെയിസ്ബുക്ക് പേജുകള്‍ ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്.