ബി.ജെ.പി പ്രവേശനം; അറിയാത്ത കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

ബി.ജെ.പി പ്രവേശനവും ലോക്സഭാ സ്ഥാനാര്ത്ഥിത്വക്കുറിച്ചും അറിയില്ലെന്ന് നടന് മോഹന്ലാല്. സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. ഞാന് എന്റെ ജോലിയില് ഏര്പ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റു കാര്യങ്ങളെക്കുറിച്ച് അറിയില്ല. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്' എന്ന ചിത്രത്തിന്റെ ലോക്കേഷനില് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹന്ലാല്.
 | 

ബി.ജെ.പി പ്രവേശനം; അറിയാത്ത കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ബി.ജെ.പി പ്രവേശനവും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വക്കുറിച്ചും അറിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. ഞാന്‍ എന്റെ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റു കാര്യങ്ങളെക്കുറിച്ച് അറിയില്ല. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍.

അതേസമയം മോഹന്‍ലാലിനെ ബി.ജെ.പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ലാലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവുമായി ബി.ജെ.പി സംസ്ഥാന കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. വിഷയം മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഔദ്യോഗികമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ലാലിനേപ്പോലൊരാള്‍ വരുമെങ്കില്‍ ഉറപ്പായും ബിജെപി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മോഹന്‍ലാല്‍ ബി.ജെ.പിയുടെ ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ സാഹചര്യത്തില്‍ ബി.ജെ.പിയിലെത്താന്‍ സാധ്യത വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീണുകിട്ടുന്ന ഒരുപാട് അവസരങ്ങളുള്ള പാര്‍ട്ടിയാണ് കേരളത്തില്‍ ബിജെപി. അത്തരം അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന് അതിനുവേണ്ടി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.