ഇംത്യാസും എ.ആർ റഹ്മാൻ കൂട്ടുകെട്ട് വീണ്ടും

റോക്ക് സ്റ്റാർ എന്ന സൂപ്പർഹിറ്റ് ചിത്രം ബോളിവുഡിന് സമ്മാനിച്ചതാണ് എ.ആർ റഹ്മാൻ ഇംത്യാസ് അലി കൂട്ടുകെട്ട്. റോക്ക്സ്റ്റാറിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റുകളായി. അതിനു ശേഷം ഇരുവരും ഒന്നിച്ച ഹൈവേയുടെ ചരിത്രവും വേറെയായിരുന്നില്ല. സൂപ്പർ ഹിറ്റായ ഹൈവേയ്ക്ക് ശേഷം ഇംത്യാസും റഹ്മാനും വീണ്ടും ഒന്നിക്കുകയാണ്.
 | 

ഇംത്യാസും എ.ആർ റഹ്മാൻ കൂട്ടുകെട്ട് വീണ്ടും
റോക്ക് സ്റ്റാർ എന്ന സൂപ്പർഹിറ്റ് ചിത്രം ബോളിവുഡിന് സമ്മാനിച്ചതാണ് എ.ആർ റഹ്മാൻ ഇംത്യാസ് അലി കൂട്ടുകെട്ട്. റോക്ക്സ്റ്റാറിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റുകളായി. അതിനു ശേഷം ഇരുവരും ഒന്നിച്ച ഹൈവേയുടെ ചരിത്രവും വേറെയായിരുന്നില്ല. സൂപ്പർ ഹിറ്റായ ഹൈവേയ്ക്ക് ശേഷം ഇംത്യാസും റഹ്മാനും വീണ്ടും ഒന്നിക്കുകയാണ്. ഇംത്യാസ് തന്നെ കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശാ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

ഫ്രാൻസിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ രൺബീർ കപൂർ, ദീപിക പദ്‌കോൺ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വിന്റോ സീറ്റ് ഫിലിംസ്, നദിയാദ്വാല ഗ്രാന്റ്‌സൺ എന്റർടൈൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ സാജത് നദിയാദ് വാല, ഇംത്യാസ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെ പ്രദർശനത്തിന് എത്തും.