ഓസ്‌കാര്‍ നാമനിര്‍ദേശം; മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പരിഗണനാ പട്ടികയില്‍

ഫഹദ് ഫാസില്, വിജയ് സേതുപതി തുടങ്ങിയവര് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര് ഡിലക്സും പരിഗണനാ പട്ടികയിലുണ്ട്.
 | 
ഓസ്‌കാര്‍ നാമനിര്‍ദേശം; മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പരിഗണനാ പട്ടികയില്‍

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയിലേക്ക് മൂന്ന് മലയാള ചിത്രങ്ങള്‍ പരിഗണിച്ചേക്കും. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, സലിം അഹമ്മദിന്റെ ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓള് എന്നീ ചിത്രങ്ങളാണ് പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഏതാണ്ട് 28 ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിഗണനാ പട്ടിക. ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ ഡിലക്‌സും പരിഗണനാ പട്ടികയിലുണ്ട്.

സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലുള്ള ചിത്രങ്ങള്‍.

ഇന്ത്യന്‍ സാമൂഹികാവസ്ഥയെ മുന്‍നിര്‍ത്തി വ്യക്തമായ രാഷ്ട്രീയം സ്വഭാവമുള്ള സൂപ്പര്‍ ഡിലക്‌സ്, വട ചെന്നൈ, ആര്‍ട്ടിക്കിള്‍ 15, മായ് ഘട്ട് തുടങ്ങിയ ചിത്രങ്ങളാവും അന്തിമ പട്ടികയില്‍ ഇടംനേടുകയെന്നാണ് സൂചന. അതേസമയം ഇന്ത്യന്‍ ദേശീയത ആധാരമാക്കി ചിത്രീകരിച്ച ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈകിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.