രജനീകാന്ത് ചിത്രം യന്തിരന്‍-2 നവംബര്‍ 29ന് തിയേറ്ററുകളിലെത്തും

രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം 2 പോയന്റ് ഒ നവംബര് 29ന് തിയേറ്ററുകളിലെത്തും. സംവിധായകന് ശങ്കറാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഏപ്രിലില് റിലീസ് ചെയ്യുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് വി.എഫ്.എക്സ് ജോലികള് പൂര്ത്തിയാക്കാന് വൈകിയതാണ് തിയതി മാറ്റാന് അണിയറ പ്രവര്ത്തകരെ പ്രേരിപ്പിച്ചത്.
 | 

രജനീകാന്ത് ചിത്രം യന്തിരന്‍-2 നവംബര്‍ 29ന് തിയേറ്ററുകളിലെത്തും

കൊച്ചി: രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം 2 പോയന്റ് ഒ നവംബര്‍ 29ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ശങ്കറാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വി.എഫ്.എക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് തിയതി മാറ്റാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

രജനികാന്തിന്റെ നായികയായി എമി ജാക്‌സനാണ് എത്തുക. 2010ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തില്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ആയിരുന്നു നായിക. തമിഴിലും ഹിന്ദിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. കൂടാതെ 13 ഭാഷകളില്‍ ഡബ് ചെയ്തും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കാലയ്ക്ക് ശേഷം രജനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന ചിത്രമാണ് 2 പോയന്റ് ഒ. ചിത്രത്തില്‍ രജനികാന്ത് ഡബിള്‍ റോളിലാണ് എത്തുക. എ.ആര്‍. റഹ്മാനാണ് സംഗീതം. 73000000 (ഏകദേശം 5017290000 രൂപ) ഡോളര്‍ ചെലവിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രജനിയെ കൂടാതെ അക്ഷയ് കുമാര്‍, സുദാന്ഷു പാണ്ഡൈ, ആതില്‍ ഹുസൈന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തും. മലയാളത്തില്‍ നിന്ന് റിയാസ് ഖാന്‍ കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.