ജാക്വലിൻ ഫെർണാണ്ടസ് ഹോളിവുഡിലേയ്ക്ക്

ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ഹോളിവുഡ് സിനിമയിലേയ്ക്ക്. സൽമാൻഖാൻ നായകനായ കിക്കിലെ നായികയായിരുന്നു ജാക്വലിൻ. ഹോളിവുഡ് സസ്പെൻസ് ത്രില്ലർ 'ഡെഫിനിഷൻ ഓഫ് ഫിയർ' എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലേയ്ക്കാണ് ജാക്വലിനെ ക്ഷണിച്ചത്.
 | 

മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ഹോളിവുഡ് സിനിമയിലേയ്ക്ക്. സൽമാൻഖാൻ നായകനായ കിക്കിലെ നായികയായിരുന്നു ജാക്വലിൻ. ഹോളിവുഡ് സസ്‌പെൻസ് ത്രില്ലർ ‘ഡെഫിനിഷൻ ഓഫ് ഫിയർ’ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലേയ്ക്കാണ് ജാക്വലിനെ ക്ഷണിച്ചത്.

ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ ജെയിംസ് സിംസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെനലപ് ക്രൂസ്, അൽ പാസിനോ എന്നിവരോടൊപ്പവും ജെയിംസ് സഹകരിച്ചിട്ടുണ്ട്. മലേഷ്യയിൽ റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ജാക്വലിനിപ്പോൾ. ഷൂട്ടിങ് പൂർത്തിയായി ഒരു മാസത്തിന് ശേഷം ജാക്വലിൻ കാനഡയിലേയ്ക്ക് പോകുമെന്നാണറിയുന്നത്. കിക്കിലൂടെ പ്രേക്ഷകരോടൊപ്പം സൽമാന്റെയും ഹൃദയം കീഴടക്കിയ താരമാണ് ജാക്വലിൻ. സൽമാൻ ജാക്വലിനെ പുകഴ്ത്തി സംസാരിച്ചതുൾപ്പെടെ ഇരുവരും തമ്മിലുള്ള നിരവധി ഗോസിപ്പുകളും ബോളിവുഡിൽ പ്രചരിച്ചിരുന്നു.