‘ജല്ലിക്കട്ട്’ വിസ്മയ ദൃശ്യങ്ങള്‍ ഉണ്ടായതിങ്ങനെ!; മേക്കിംഗ് വീഡിയോ കാണാം

ടോറന്റോ ഫിലിം ഫെസ്റ്റിവലില് നിന്ന് പ്രമുഖ ഫിലിം റിവ്യൂ അഗ്രിഗേഷന് വെബ്സൈറ്റായ റോട്ടന് ടൊമാറ്റോസ് തെരഞ്ഞെടുത്ത 10 ചിത്രങ്ങളില് ഒന്നായിരുന്നു ജല്ലിക്കട്ട്.
 | 
‘ജല്ലിക്കട്ട്’ വിസ്മയ ദൃശ്യങ്ങള്‍ ഉണ്ടായതിങ്ങനെ!; മേക്കിംഗ് വീഡിയോ കാണാം

കൊച്ചി: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. നേരത്തെ പുറത്തിറക്കിയ ട്രെയിലറും ടീസറും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്.

കാനഡയിലെ ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക, നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടോറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് പ്രമുഖ ഫിലിം റിവ്യൂ അഗ്രിഗേഷന്‍ വെബ്‌സൈറ്റായ റോട്ടന്‍ ടൊമാറ്റോസ് തെരഞ്ഞെടുത്ത 10 ചിത്രങ്ങളില്‍ ഒന്നായിരുന്നു ജല്ലിക്കട്ട്. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ നാളെ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ച് ഹരീഷും ആര്‍.ജയകുമാറുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ദീപു ജോസഫും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.