‘തൃശൂര്‍ പൂരം’; ആട്-2ന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

കൊച്ചി: ആട്-2ന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘തൃശൂര് പൂരം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയസൂര്യയുമായി ചേര്ന്നുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാവും ‘തൃശൂര് പൂരം’. ഫിലിപ്സ് ആന്ഡ് ദി മങ്കിപെന്, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന് ചിത്രങ്ങള്. ചിത്രത്തിന്റെ ടൈറ്റില് ലോഞ്ച് തൃശൂര് പൂര നഗരിയില് വെച്ചാണ് നടന്നത്. തൃശൂര് പൂരത്തിന്റെ പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ്
 | 
‘തൃശൂര്‍ പൂരം’; ആട്-2ന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

കൊച്ചി: ആട്-2ന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘തൃശൂര്‍ പൂരം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയസൂര്യയുമായി ചേര്‍ന്നുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാവും ‘തൃശൂര്‍ പൂരം’. ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തൃശൂര്‍ പൂര നഗരിയില്‍ വെച്ചാണ് നടന്നത്.

തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രജിഷ വിജയന്‍ നായികയായി എത്തിയ ജൂണിന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാവും തൃശൂര്‍ പൂരം. രാജേഷ് മോഹനാണ് സംവിധായകന്‍. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.