‘കാല’ കാണാന്‍ തിയേറ്ററില്‍ ആളില്ല; രജനികാന്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സിനിമയെ ബാധിച്ചതായി റിപ്പോര്‍ട്ട്

തമിഴ് സൂപ്പര്സ്റ്റാര് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല കാണാന് തിയേറ്ററില് ആളില്ല. ആദ്യ പ്രദര്ശനത്തിന് മണിക്കൂറുകള്ക്ക് മുന്പ് വരെ ഓണ്ലൈന് ബുക്കിംഗ് സൈറ്റുകളില് ടിക്കറ്റുകള് ലഭ്യമായിരുന്നു. പാ രഞ്ജിത്തിന്റെ രാഷ്ട്രീയ സിനിമയെന്ന രീതിയില് മാത്രമാണ് ആളുകള് തിയേറ്ററില് എത്തുന്നതെന്ന് റിപ്പോര്ട്ടുകള് പറയുന്നു.
 | 

‘കാല’ കാണാന്‍ തിയേറ്ററില്‍ ആളില്ല; രജനികാന്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സിനിമയെ ബാധിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല കാണാന്‍ തിയേറ്ററില്‍ ആളില്ല. ആദ്യ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. പാ രഞ്ജിത്തിന്റെ രാഷ്ട്രീയ സിനിമയെന്ന രീതിയില്‍ മാത്രമാണ് ആളുകള്‍ തിയേറ്ററില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൂത്തുക്കുടി വെടിവെപ്പ്, കാവേരി നദി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ രജനികാന്ത് നടത്തിയ പ്രസ്താവനകള്‍ സിനിമയുടെ വിജയത്തെ കാര്യമായി സ്വാധീനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യദിനം വലിയ ജനത്തിരക്ക് പ്രതീക്ഷ ചിത്രം പക്ഷേ പലയിടങ്ങളിലും ഹൗസ്ഫുള്‍ പോലുമായില്ല. രജനികാന്തിന്റെ ഫാന്‍സ് എന്ന രീതിയില്‍ പോലും ആളുകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടില്ല. നിര്‍മ്മാതാവ് ധനുഷിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് കാല.

കബാലിയേക്കാള്‍ കുറവ് സ്‌ക്രീനുകളിലാണ് ‘കാല’ റിലീസ് ചെയ്തത്. 3000ത്തിലേറെ സ്‌ക്രീനുകളിലാണ് കബാലി ആദ്യദിവസം പ്രദര്‍ശിപ്പിച്ചതെങ്കില്‍, കാലാ 2000ല്‍ ഒതുങ്ങി. രജനിക്കെതിരെ ഉണ്ടായിട്ടുള്ള ജനവികാരവും റിലീസിംഗ് ഫെസ്റ്റിവല്‍ സമയത്ത് അല്ലാതിരുന്നതും തിരിച്ചടിയായി. കഴിഞ്ഞ ദീപാവലിക്കു റിലീസ് ചെയ്ത വിജയുടെ ‘മെര്‍സലി’ന്റെ അടുത്തു പോലും മുന്‍കൂര്‍ ബുക്കിങ്ങ് എത്തിക്കാന്‍ ‘കാല’യ്ക്ക് കഴിഞ്ഞിട്ടില്ല.

ഓണ്‍ലൈന്‍ സംപ്രേഷണാവകാശം ഉള്‍പ്പെടെ 75-100 കോടി രൂപയ്ക്ക് വിറ്റുപോയി എന്നുള്ളതാണ് നിര്‍മ്മാതാവിന് ആശ്വസിക്കാവുന്ന കാര്യം. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുണ്ടായിരിക്കുന്ന പല പ്രസ്താവനകളും അദ്ദേഹത്തിന്റെ താരമൂല്യത്തെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കളക്ഷന്‍ കുറയുമെന്നാണ് സൂചന.