സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘സഹോ’യിലെ ആദ്യഗാനം

ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്ക്ക് സംഗീതം നല്കിയിട്ടുള്ള തനിഷ്ക് ആണ് കാഥല് സൈക്കോ മ്യൂസിക് കംപോസര്.
 | 
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘സഹോ’യിലെ ആദ്യഗാനം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘സഹോ’യിലെ ആദ്യഗാനം. സംഗീത സംവിധായകനും ഗാനകനുമായി അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂടൂബില്‍ രണ്ട് മില്യണിനടുത്ത് ആളുകളാണ് ഗാനം ഇതിനൊടകം കണ്ടിരിക്കുന്നത്. ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള തനിഷ്‌ക് ആണ് കാഥല്‍ സൈക്കോ മ്യൂസിക് കംപോസര്‍.

പ്രഭാസും ശ്രദ്ധാ കപൂറും തകര്‍ത്തഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസി-പ്രമോദാണ്. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

 

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘സഹോ’യിലെ ആദ്യഗാനം