ദിലീപിനെ എ.എം.എം.എയില്‍ തിരികെയെടുത്ത സംഭവം; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ ഹാസന്‍

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിനെ താരസംഘടനയായ എ.എം.എ.എയിലേക്ക് തിരികെയെടുത്ത നപടിക്കെതിരെ കമല് ഹാസന്. വിഷയത്തില് വിമണ് ഇന് സിനിമാ കളക്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് താനെന്ന് കമല് ഹാസന് വ്യക്തമാക്കി. ഡബ്ല്യൂസിസിയുടെ നിലപാടുകള്ക്കാണ് തന്റെ പിന്തുണയെന്നും കമല് പറഞ്ഞു.
 | 

ദിലീപിനെ എ.എം.എം.എയില്‍ തിരികെയെടുത്ത സംഭവം; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ ഹാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിനെ താരസംഘടനയായ എ.എം.എ.എയിലേക്ക് തിരികെയെടുത്ത നപടിക്കെതിരെ കമല്‍ ഹാസന്‍. വിഷയത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് താനെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. ഡബ്ല്യൂസിസിയുടെ നിലപാടുകള്‍ക്കാണ് തന്റെ പിന്തുണയെന്നും കമല്‍ പറഞ്ഞു.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് വിഷയം ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും കമല്‍ പറഞ്ഞു. എ.എം.എം.എയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലും വിഷയം കൈകാര്യം ചെയ്ത രീതി നിതീയുക്തമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ദിലീപിനെ തിരികെയെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച നാല് നടിമാരുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വീണ്ടുമൊരു അടിന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി താരസംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിരുന്നു.