കമ്മാരസംഭവം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍

ദിലീപ് ചിത്രം കമ്മാരസംഭവം ഏപ്രില് 14ന് തീയേറ്ററുകളിലെത്തും. രതീഷ് അമ്പാട്ട് സംവിധാനം നിര്വഹിക്കുന്ന ചിത്രത്തില് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തമിഴ് താരം സിദ്ധാര്ഥ് ചിത്രത്തില് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തില് സിദ്ധാര്ഥ് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് കമ്മാരസംഭവം.
 | 

കമ്മാരസംഭവം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍

ദിലീപ് ചിത്രം കമ്മാരസംഭവം ഏപ്രില്‍ 14ന് തീയേറ്ററുകളിലെത്തും. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തമിഴ് താരം സിദ്ധാര്‍ഥ് ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ സിദ്ധാര്‍ഥ് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് കമ്മാരസംഭവം.

ഇന്ദ്രന്‍സ്, മുരളി ഗോപി, നമിത പ്രമോദ്, ശ്വേത മേനോന്‍, ബോബി സിന്‍ഹ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. കമ്മാരന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വ്യത്യസ്ത കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ദിലീപ് ചിത്രങ്ങളിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവും കൂടിയാണ് കമ്മാരസംഭവം.