കരണ്‍ ജോഹറിന്റെ ഹൗസ് പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ? തെളിവായി വീഡിയോ

മുംബൈ: പ്രശ്സ്ത ബോളിവുഡ് സംവിധായകനും ടെവിലിഷന് അവതാരകനുമായ കരണ് ജോഹറിന്റെ ഹൗസ് പാര്ട്ടിയില് മയക്കുമരുന്ന് ഉപയോഗം നടന്നതായി ആരോപണം. അകാലിദള് എംഎല്എ മന്ജീന്ദര് എസ് സിര്സയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരണ് ജോഹര് തന്നെ ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച വീഡിയോ ദൃശ്യം തെളിവായി ചൂണ്ടിക്കാണിച്ചാണ് എംഎല്എ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല് ഈ വീഡിയോ ദൃശ്യങ്ങളില് മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കളോ ഇല്ല. മന്ജീന്ദര് എസ് സിര്സയുടെ ആരോപണം തള്ളി കോണ്ഗ്രസ് കോണ്ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ രംഗത്ത് വന്നിട്ടുണ്ട്. തന്റെ
 | 
കരണ്‍ ജോഹറിന്റെ ഹൗസ് പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ? തെളിവായി വീഡിയോ

മുംബൈ: പ്രശ്‌സ്ത ബോളിവുഡ് സംവിധായകനും ടെവിലിഷന്‍ അവതാരകനുമായ കരണ്‍ ജോഹറിന്റെ ഹൗസ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായി ആരോപണം. അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരണ്‍ ജോഹര്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ദൃശ്യം തെളിവായി ചൂണ്ടിക്കാണിച്ചാണ് എംഎല്‍എ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങളില്‍ മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കളോ ഇല്ല.

മന്‍ജീന്ദര്‍ എസ് സിര്‍സയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഭാര്യയും കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മയക്കുമരുന്ന ഉപയോഗം ഉണ്ടായതായി ആരോപണം ഉന്നയിച്ചത് തെറ്റാണെന്നും വിഷയത്തില്‍ സിര്‍സ മാപ്പ് ചോദിക്കണമെന്നും മിലിന്ദ് ദേവ്റ വ്യക്തമാക്കി. അതേസമയം ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കരണ്‍ ജോഹര്‍ തയ്യാറായിട്ടില്ല.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിക്കിടെ പരസ്പരം സംസാരിക്കുന്ന താരങ്ങള്‍ കരണ്‍ ക്യാമറയുമായി ചെല്ലുമ്പോള്‍ തമാശ പങ്കിടുന്നതല്ലാതെ ലഹരി ഉപയോഗിക്കുന്നതായി വീഡിയോയില്‍ ഇല്ല. അതേസമയം കരണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

View this post on Instagram

 

Saturday night vibes

A post shared by Karan Johar (@karanjohar) on